കേരളത്തിലേക്ക് ആ ദേശീയ മാധ്യമം; ഞെട്ടലിൽ ഇടത് ജിഹാദി കൂട്ടം ;ഉടൻ പ്രവർത്തനം ആരംഭിക്കും 

ZEE media to Kerala

0

തിരുവനന്തപുരം; ഒരു ദേശീയ മാധ്യമം കൂടി കേരളത്തിലേക്ക്. ദേശീയ മാധ്യമം എന്ന് പറഞ്ഞാൽ ദേശീയതയും സംഘപരിവാർ രാഷ്ട്രീയവും കൃത്യമായി പറയുന്ന ദേശീയ മാധ്യമം തന്നെയാണ് കേരളത്തിലേക്ക് എത്തുന്നത്.

ഹിന്ദിയിലെ റേറ്റിംഗിൽ മുൻ നിരയിൽ നിൽക്കുന്ന പല മാധ്യമങ്ങളും ഇപ്പോൾ മലയാളത്തിലും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങാനുള്ള ശ്രമത്തിലാണ്. തിരുവനന്തപുരത്ത് നിന്നും ഡിജിറ്റൽ ടി.വി. ആരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങിയത് ദേശീയതയുടെ പക്ഷത്ത് നിൽക്കുന്ന സീ ന്യൂസാണ്.

സീ മീഡിയ മലയാള വിഭാഗം ആരംഭിക്കുന്നത് കേരളത്തിലെ ഇടത്- ജിഹാദി അനുകൂല നിലപാടുകളെ തലോടുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും വെട്ടിലാക്കിയിരിക്കുകയാണ്. ലൗ ജിഹാദ്, ലാൻഡ് ജിഹാദ് എന്നിവയ്ക്കെതിരെ ഒക്കെ കൃത്യമായ നിലപാട് തന്നെയാണ് സി മീഡിയ സ്വീകരിക്കുന്നത്. സീ.മീഡിയാ വാർത്താ വിഭാഗം മേധാവി സുധീർ ചൗധരി ദേശീയതയുടെയും ദേശീയ പ്രസ്ഥാനങ്ങളുടേയും പക്ഷത്ത് നിൽക്കുന്ന മാധ്യമ പ്രവർത്തകനാണ്. സുധീർ ചൗധരി ലാൻഡ് ജിഹാദ് എന്ന വാക്ക് പറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ കോഴിക്കോട് പോലീസ് സ്‌റ്റേഷനിൽ സി.പി.ഐ നേതാവ് പി.ഗവാസ് പരാതി നൽകിയിരുന്നു. ഇപ്പോൾ സി.മീഡിയ മലയാളത്തിൽ ഡിജിറ്റൽ ടി.വിയുമായി രംഗത്തിറങ്ങുമ്പോൾ അവരുടെ ലക്ഷ്യം വ്യക്തമാണ്. അവർ ദേശീയതയിൽ ഊന്നി മുന്നോട്ട് പോകുന്നതിനാകും ശ്രമിക്കുക. എന്നാൽ സി യേയും റിപ്പബ്ലിക്കിനേയും പോലുള്ള ദേശീയ നിലപാട് മലയാളത്തിലെ നല്ലൊരു പങ്ക് മാധ്യമങ്ങൾക്കും വശമില്ല.

കേരളത്തിൽ ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയാ വണ്ണും മനോരമയും ഒരു നയമല്ലേ പിന്തുടരുന്നത് എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാൽ നേരത്തെ മലയാളത്തിൽ പ്രവർത്തനം തുടങ്ങിയ മറ്റൊരു മാധ്യമ സ്ഥാപനം ദേശീയ തലത്തിൽ ഒരു നയവും കേരളത്തിൽ മറ്റൊരു നയവുമായാണ് മുന്നോട്ട് പോകുന്നത് എന്നതും എടുത്ത് പറയേണ്ട കാര്യമാണ് . മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് സീ മീഡിയ ഡിജിറ്റൽ ടി.വി. ആരംഭിക്കുന്നത്. നേരത്തെ തന്നെ മലയാള ത്തിൽ ഓൺ ലൈൻ സി മീഡിയ ആരംഭിച്ചിരുന്നു. സി യുടെ ഹിന്ദി വാർത്താ വിഭാഗത്തെ കൃത്യമായി പിന്തുടരാൻ ഈ മലയാള വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല. ദേശീയ അന്താരാഷ്ട്ര വിഷയങ്ങളിൽ വ്യക്തമായി തന്നെ ദേശീയ കാഴ്ച്ചപ്പാട് പുലർത്തുന്ന സിയുടെ നിലപാട് കേരളത്തിലെ നല്ലൊരു പങ്ക് മാധ്യമ പ്രവർത്തകർക്കും ദഹിക്കില്ല. എന്നാൽ ഇടത് അനുഭാവി മുള്ളവർ സംഘപരിവാർ അനുകൂല മാധ്യമങ്ങളിൽ പണിയെടുക്കുന്നു എന്നതും വിസ്മരിക്കാൻ പാടില്ല.

എന്തായാലും ദേശീയത ഒരു മടിയുമില്ലാതെ പറയുന്ന സി മീഡിയ കേരള ത്തിലേക്ക് ഡിജിറ്റൽ ടി.വി യുമായി എത്തുമ്പോൾ വലിയ രാഷ്ട്രീയ നിലപാടും ആദർശവുമുള്ള മാധ്യമ പ്രവർത്തകർ എന്ത് നിലപാട് സ്വീകരിക്കും എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. സി മീഡിയ കരുതിയിരുക്കുന്നതും നല്ലതാണ് ഇല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾ മുറുകെ പിടിക്കുന്ന നിങ്ങളുടെ അഭിമാനമായ ദേശീയതയും ദേശീയ കാഴ്ച്ചപ്പാടും ഒക്കെ ഇങ്ങ് കേരളത്തിൽ കണ്ടില്ലെന്ന് വരാം. ദേശീയതയുടെ ശബ്ദങ്ങളോട് മുഖം തിരിഞ്ഞ് നിന്ന് ഇടത് പക്ഷത്തിനും ഇസ്ലാമിസ്റ്റുകൾക്കും വേണ്ടി നിലകൊള്ളുന്ന നല്ലൊരു പങ്ക് മാധ്യമങ്ങൾക്കുമെതിരെ ദേശീയതയുടെ പക്ഷത്ത് നിലകൊണ്ടുള്ള ഉറച്ച ശബ്ദം ഉയരുക തന്നെ വേണം. കേരളത്തിന്റെ മാധ്യമ ഭൂമികയിൽ മാറ്റം ഉണ്ടാവുക തന്നെ വേണം. അനിവാര്യമായ മാറ്റം കേരളത്തിലെ മാധ്യമ രംഗത്ത് ഉണ്ടാവുക തന്നെ ചെയ്യും .

ZEE media to Kerala