യുവമോര്‍ച്ച നേതാവ് പശ്ചിമ ബംഗാളില്‍ വെടിയേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ആരോപണം നിഷേധിച്ച്‌​തൃണമൂല്‍

Yuva Morcha leader shot dead in West Bengal

0

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവമോര്‍ച്ച നേതാവ് വെടിയേറ്റ് മരിച്ചു. നോര്‍ത്ത്​ ദിനജ്​പൂര്‍ ജില്ലയിലെ ഇറ്റാഹര്‍ സ്വദേശിയായ മിഥുന്‍ ഘോഷാണ്​ സ്വന്തം വീടിന്​ പുറത്ത് ​വച്ച്‌​ വെടിയേറ്റ്​ മരിച്ചത്. കൊലപാതകത്തിന്​ പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച്‌​ തൃണമൂല്‍ രംഗത്തെത്തി.

ഞായറാഴ്ച രാവിലെ 11മണിക്ക്​ രാജ് ​ഗ്രാമത്തിലെ വീടിന്​ മുമ്ബില്‍ നില്‍ക്കവേ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്ത്​ കടന്ന്​ കളയുകയായിരുന്നു. ഉടനെ റായ്​ഗഞ്ചിലെ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഘോഷിന്റെ കൊലപാതകികളെ തൃണമൂല്‍ നേതാക്കളാണ് ​സംരക്ഷിക്കുന്നതെന്ന്​ ബി.ജെ.പി ജില്ല നേതാക്കള്‍ ആരോപിച്ചു. ഘോഷിന്​ നേരെ മുമ്ബും വധഭീഷണികള്‍ ഉണ്ടായിരുന്നുവെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന്​ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​വസുദേവ്​സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ പാര്‍ട്ടിക്ക്​ കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന്​ തൃണമൂല്‍ എംഎല്‍എ മുഷ്റഫ്​ ഹുസൈന്‍ ​പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തില്‍ തൃണമൂല്‍ വിശ്വസിക്കുന്നില്ലെന്നും സമൂഹത്തില്‍ സമാധാനം കൊണ്ടുവരാനാണ് ​മുഖ്യമന്ത്രി മമത ബാനര്‍ജി ആഹ്വാനം ചെയ്തതെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Yuva Morcha leader shot dead in West Bengal