മാറാനൊരുങ്ങി യുട്യൂബ് !

YouTube with official system for downloading videos

0

വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ഔദ്യോഗിക സംവിധാനവുമായി യുട്യൂബ്. ഡെസ്‌ക്ടോപ്പ് വെബ് ബ്രൗസറിൽ വീഡിയോകൾ ഡൗൺലോഡ് ചെയ്തുവെക്കാനുള്ള സൗകര്യം ഒരുക്കാനാണ് യുട്യൂബ് ശ്രമിക്കുന്നത്. ഇതിന്റെ പരീക്ഷണം ഒക്ടോബർ 19 വരെ നടക്കും. ക്രോം, എഡ്ജ്, ഒപേറ ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകളിലാണ് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാവുക.

യുട്യൂബിന്റെ പ്രീമിയം ഉപയോക്താക്കൾക്കാണ് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാവുക. താത്പര്യമുള്ളവർക്ക് യുട്യൂബിന്റെ എക്‌സ്പിരിമെന്റൽ ഫീച്ചേഴ്‌സ് പേജിലൂടെ ഈ സൗകര്യം പരീക്ഷിക്കാം.

യുട്യൂബിൽ വീഡിയോ പ്ലെയറിന്റെ താഴെയായി ഡൗൺലോഡ് ബട്ടൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ വീഡിയോ ഡൗൺലോഡ് ആവും. ഡൗൺലോഡ് ആയ വീഡിയോകൾ യുട്യൂബ് വിൻഡോയുടെ ഇടത് ഭാഗത്തെ മെനുവിൽ കാണാം. തുടർന്ന് ഓഫ്‌ലൈനിലും ഈ വീഡിയോ കാണാം.

YouTube with official system for downloading videos