നാല് ദിവസത്തിനകം കൊല്ലുമെന്ന് സന്ദേശം

0

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അജ്ഞാതരില്‍ നിന്ന് വീണ്ടും വധഭീഷണി റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശ് പോലീസിന് വാട്സ്ആപ്പ് എമര്‍ജന്‍സി നമ്പറായ ‘112 ലായിരുന്നു വധഭീഷണി അടങ്ങിയ സന്ദേശം. യോഗി ആദിത്യനാഥിന് ഇനി ആയുസ് നാല് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ’ എന്നായിരുന്നു സന്ദേശം. പറ്റുമെങ്കില്‍ നാല് ദിവസത്തിനകം തന്നെ അറസ്റ്റ് ചെയ്യാനും പോലീസിനോട് അദ്ദേഹം വെല്ലുവിളിച്ചിരുന്നു. അല്ലാത്തപക്ഷം അഞ്ചാം ദിവസം തന്നെ തന്റെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയത് പോലീസ് അന്വേഷണം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ അഞ്ജുല്‍ കുമാറിന് പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി കോളിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് ഇക്കാര്യം അദ്ദേഹം തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് എ.ഡി.ജി (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ എ.ഡി.സിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതാദ്യമായല്ല ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സോഷ്യല്‍ മീഡിയ വഴി വധഭീഷണി നല്‍കിയതിന് ആഗ്രയിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഖ്നൗ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 15 കാരനായ പ്രതി ഉത്തര്‍പ്രദേശ് പോലീസിന്റെ അടിയന്തര സേവനത്തിന്റെ വാട്സ്ആപ്പ് നമ്പറിന് (112) സന്ദേശം അയച്ചിരുന്നു. ‘ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ കൊല്ലുമെന്നായിരുന്നു ഭീഷണി.