നന്ദി പ്രധാനമന്ത്രി…..നന്ദി ഇന്ത്യ ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും നിങ്ങളോട്

World leaders thank India

0

ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ വളരെ ബഹുമാനപൂര്‍വം കാണുന്ന കാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പടിയിറങ്ങിയ ഈയാഴ്ച കണ്ടത്. കോവിഡ് മഹാമാരിയില്‍ നട്ടം തിരിയുന്ന ലോകത്തെ തങ്ങളാല്‍ കൊണ്ട് കഴിയുന്ന രീതിയില്‍ സഹായിക്കുന്ന മോദിയാണ് ലോകത്ത് സംസാര വിഷയം. ഇപ്പോഴിതാ കോവിഡ് വാക്‌സിന്‍ ലോകത്തിന് നല്‍കിയും മാതൃക കാട്ടിയിരിക്കുകയാണ് ഇന്ത്യ.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തുടര്‍ച്ചയായ പിന്തുണ നല്‍കിയതിന് ഇന്ത്യയ്ക്കു നന്ദി അറിയിച്ച്‌ ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. അയല്‍ രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ കോവിഡ് വാക്‌സീന്‍ കയറ്റുമതി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും വാക്‌സീന്‍ അയക്കുന്നുണ്ട്.

ഇന്ത്യയ്ക്കു നന്ദി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവച്ചാല്‍ മാത്രമേ വൈറസിനെ തടയാനാകൂ, ജീവിതവും ജീവനും സംരക്ഷിക്കാന്‍ കഴിയൂ… എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തത്.

വാക്‌സീന്‍ കയറ്റുമതി ചെയ്തതിനു ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ എം.ബോള്‍സോനാരോ നന്ദി അറിയിച്ചു ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ടെഡ്രോസിന്റെ സന്ദേശം. വെള്ളിയാഴ്ച ഇന്ത്യ രണ്ട് മില്യന്‍ ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ ബ്രസീലിലേക്ക് കയറ്റി അയച്ചിരുന്നു.

ഇന്ത്യയില്‍നിന്നു ബംഗ്ലദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളിലേക്ക് മൊത്തം 3.2 മില്യന്‍ വാക്‌സീന്‍ ഡോസുകള്‍ അയച്ചു. മൗറീഷ്യസ്, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കും വാക്‌സീന്‍ നല്‍കി. ഉടന്‍ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും നല്‍കും.

കോവിഡ് മഹാമാരിക്കെതിരെയുളള പോരാട്ടത്തില്‍ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ നേതാജിയുടെ 125ാം ജന്മദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിക്കെതിരെ ഇന്ത്യ കരുത്തോടെ പോരാടിയതും വാക്‌സിന്‍ സ്വയം ഉത്പാദിപ്പിക്കുന്നതും മറ്റുരാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വാക്‌സിന്‍ എത്തിക്കുന്നതും കണ്ടാല്‍ നേതാജി അഭിമാനം കൊളളുമായിരുന്നു.

 

നേതാജി വിഭാവനം ചെയ്ത ഇന്ത്യയുടെ കരുത്തുറ്റ അവതാരത്തെയാണ് ചൈനീസ് അതിര്‍ത്തി മുതല്‍ പാകിസ്ഥാന്‍ അതിര്‍ത്തി വരെ ലോകം കാണുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമ്ബോഴെല്ലാം ഇന്ത്യ തക്കതായ മറുപടി നല്‍കുന്നുണ്ട്.
പ്രധാനമന്ത്രി പറഞ്ഞു.നേതാജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും നമുക്ക് പ്രചോദനമാണ്. ദാരിദ്ര്യം, നിരക്ഷരത, അസുഖങ്ങള്‍ തുടങ്ങിയവയെ രാജ്യത്തിന്റെ വലിയ പ്രശ്‌നങ്ങളായി നേതാജി കണക്കാക്കിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്നും മോദി പറഞ്ഞു. രാജ്യത്ത് നാല് തലസ്ഥാനങ്ങള്‍ വേണംരാജ്യത്ത് നാല് തലസ്ഥാനങ്ങള്‍ വേണമെന്നും മമത പറഞ്ഞു.

കൊല്‍ക്കത്തയില്‍ ഇരുന്നാണ് ഇംഗ്ലീഷുകാര്‍ രാജ്യം മുഴുവന്‍ ഭരിച്ചത്. പിന്നെന്തുകൊണ്ടാണ് രാജ്യത്ത് ഒരു തലസ്ഥാന നഗരം മാത്രം ഉണ്ടായത്. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ ഇന്ത്യയില്‍ നാലു തലസ്ഥാനങ്ങള്‍ വേണം. ഈ നാല് ദേശീയ തലസ്ഥാനങ്ങളില്‍ മാറി മാറി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതി വരണം. എന്തുകൊണ്ട് എല്ലാം ഡല്‍ഹി മാത്രമായി പരിമിതപ്പെടുത്തുന്നു. നാല് ദേശീയ തലസ്ഥാനം എന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തൃണമൂല്‍ എം.പിമാരോട് നിര്‍ദ്ദേശിക്കുമെന്നും മമത പറഞ്ഞു.

 

World leaders thank India