സി.ഐ മോശമായിപെരുമാറി; യുവതി ആത്​മഹത്യ ചെയ്​തു;ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ്

woman committed suicide

0

ആലുവ;ഭര്‍തൃപീഡനം മൂലം ആലുവയില്‍ അഭിഭാഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. എടയപ്പുറം കക്കാട്ടില്‍ ദില്‍ഷാദ് കെ.സലീമിന്‍്റെ മകള്‍ മോഫിയ പര്‍വിന്‍ ആണ് സ്വന്തംവീട്ടില്‍ ജീവനൊടുക്കിയത്.പരാതി പറയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതിനാലാണ് ആത്മഹത്യാ ചെയ്യുന്നതെന്ന കുറുപ്പ് എഴുതി വെച്ചിരുന്നു.


ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തൊടുപുഴ അല്‍ അസര്‍ ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മോഫിയ.

ആലുവ സിഐക്കെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച്‌ കൊണ്ട് കുറിപ്പ് എഴുതി വച്ചാണ് മോഫിയ ആത്മഹത്യ ചെയ്തത്. സംഭവം ആലുവ ഡി വൈ എസ് പി അന്വേഷിക്കും. വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വീഴ്ച ബോധ്യപ്പെട്ടാല്‍ സിഐ ക്കെതിരെ നടപടി എടുക്കുമെന്നും റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

woman committed suicide