സൈക്കിളില്‍ എത്തി കടന്നുപിടിച്ചു, പാഞ്ഞുപോയ അക്രമിയെ പിന്തുടര്‍ന്നു പിടിച്ച് യുവതി; ധീരത

Woman chased and thrashes man for groping 

0

നൊയിഡ: ശരീരത്തിൽ സ്പർശിച്ചിട്ട് കടന്നുകളയാൻ ശ്രമിച്ച യുവാവിനെ പിന്നാലെ പാഞ്ഞ് പിടികൂടി യുവതി. ഉത്തർപ്രദേശിലെ നൊയിഡയിൽ പെട്രോൾ പമ്പ് ജീവനക്കാരിയായ യുവതിയാണ് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരനെ നാട്ടുകാർ നോക്കിനിൽക്കെ കീഴ്പ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെ 24 കാരിയായ യുവതി താൻ ജോലി ചെയ്യുന്ന പെട്രോൾ പമ്പിലേക്ക് നടക്കുന്നതിനിടെയാണ് സംഭവം. സെക്കിൾ ചവിട്ടി യുവതിയുടെ അടുത്തുകൂടെ എത്തിയ ആൾ പലപ്രാവശ്യം തന്നെ ശ്രദ്ധിക്കുന്നത് ഇവർ കണ്ടിരുന്നു. സി​ഗ്നലിൽ കാത്തുനിൽക്കുന്നതിനിടെ താൻ സമീപത്തുകൂടെ കടന്നുപോയപ്പോൾ അയാൾ എന്റെ ശരീരത്തിൽ കയറിപ്പിടിച്ചു. പെട്ടെന്ന് താൻ ഞെട്ടിപ്പോയെന്നും അയാൾ രക്ഷപെടുന്നത് കണ്ടപ്പോൾ പിന്നാലെ ഓടി പിടിച്ചുനിർത്തിയെന്നും യുവതി പറഞ്ഞു.

“ഒരു കാർ എന്റെ ദിശയിലേക്ക് അടുക്കുന്നതായി ഞാൻ കണ്ടു. ഞാൻ ഒരു സുരക്ഷിത സ്ഥലത്ത് എത്താൻ ശ്രമിച്ചു, പക്ഷേ സൈക്ലിസ്റ്റ് പിന്നിൽ നിന്ന് വന്നു എന്നെ പിടിച്ചു. ഞാൻ ഞെട്ടിപ്പോയി, പക്ഷേ ഞാൻ അയാളുടെ പിന്നാലെ ഓടി,” അവർ പറഞ്ഞു. യുവതി അയാൾ കീഴ്‌പ്പെടുത്തി കൈകാര്യം ചെയ്‌തെങ്കിലും കണ്ടുനിന്നവരാരും സംഭവത്തിൽ ഇടപെട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Content Highlight : Woman chased and thrashes man for groping