വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ കേരളഘടകം രൂപീകരിച്ചു

0

വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ കേരളഘടകം രൂപീകരിച്ചു; ആദ്യ സമ്മേളനം നടന്നത് അമ്പലപ്പുഴയില്‍
.ഇന്ത്യയിലെ എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ഓഫ് ഇന്ത്യയുടെ ആദ്യ സംസ്ഥാന സമ്മേളനം അമ്പലപ്പുഴയില്‍ നടന്നു.അമ്പലപ്പുഴ ടൗണ് ഹാളില് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡബ്ല്യു ജെ ഐ ദേശീയ ഉപാധ്യക്ഷന് സഞ്ജയ് കുമാര്‍ ഉപാദ്ധ്യായ നിര്‍ഹിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രേഡ് യൂണിയനായ ബിഎംഎസിനോട് ചേര്‍ന്നാണ് വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ്‌സ് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള കൂട്ടായ്മയാണ് ബിഎംഎസ് പ്രസ്ഥാനത്തിന്റെ സംഘടനയായ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ഓഫ് ഇന്ത്യ എന്ന് സഞ്ജയ് കുമാര്‍ ഉപാദ്ധ്യായ പറഞ്ഞു.മാധ്യമപ്രവര്‍ത്തനം എന്ന ഒറ്റ ആശയത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ഏത് ഭാഗത്ത് ആയാലും മാധ്യമ പ്രവര്‍ത്തകര്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നാണ്.ഇത് പരിഹരിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം,എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കുക,തുടങ്ങി നിരവധി കാര്യങ്ങളാണ് സംഘടനയ്ക്ക് മുന്നിലുള്ളതെന്ന് ഉപാദ്ധ്യായ പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഷിജു തറയില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.ബിജു തറയില്‍,സുജിത്ത് വാളൂര്‍,ജിബി റോക്കി, എന്നിവര്‍ സംസാരിച്ചു.സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ മുദ്ര പതിപ്പിച്ചവരെ സമ്മേളനത്തില്‍ ആദരിച്ചു. കലാ സാംസ്‌കാരിക രംഗത്തുള്ളവരെയാണ് ആദരിച്ചത്.1980കളില്‍ കേരളത്തെ പിടിച്ചു കുലുക്കിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തില്‍ ക്രിസ്തുവായി രംഗത്തെത്തിയ ശിവന്‍ അയോധ്യ.പഴയകാല നാടക നടിയായിരുന്ന മുത്തോലപുരം കമലം,സിനിമാ ഗാന രചയിതാവായ വിജയന്‍ നളന്ദ,ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ പ്രസിദ്ധനായ മധു ദേവസ്വം.ജ്യോതിഷ പണ്ഡിതനായ സതീശന്‍ ശാന്തി എന്നിവരെയാണ് സംഘടന ആദരിച്ചത്.. ഡബ്ല്യു ജെ ഐ യുടെ സംസ്ഥാന ഭാരവാഹികളെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.

ഷിജു തറയില് (സംസ്ഥാന പ്രസിഡന്റ്)ജിബിറോക്കി (ജനറല്‍ സെക്രട്ടറി) ,സന്തോഷ് കുമാര്‍ എം, ധന്യ ശേഖരന്‍,( വൈസ് പ്രെസിഡന്റുമാര്‍ ) ജസ്റ്റിന്‍ സോളമന്‍, സുജിത്ത് വാളൂര്‍,( സെക്രട്ടറിമാര്‍ )നിലിന്‍ കൃപാകരന്‍, സന്തോഷ്, അജിത്ത് കുമാര്‍ കെ.പി, വിഷ്ണു തോന്നയ്ക്കല്‍, ആതിര സരസ്വത്, ശ്യം കുമാര്, ബിനിഷ്,വിഷ്ണു ആര്‍.ഉണിത്താന്‍, ജോജി മോന്‍, എന്നിവരെ സംസ്ഥാന കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു .