എമ്പുരാൻ 50 കോടിക്ക് തീരുമായിരിക്കുമല്ലേ? ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം, പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ

0

 

പൃഥ്വിരാജും മോഹൻലാലും ഒന്നിച്ച ലൂസിഫർ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം അമ്പുരാന്റെ പ്രഖ്യാപനം കഴിഞ്ഞിട്ട് ഏറെനാളായെങ്കിലും കോവിഡ് ഷൂട്ടിങ് മുടക്കിയിരിക്കുകയാണ്. സ്റ്റീഫൻ നെടുമ്പള്ളിയുടെ മുൻകാല ജീവിതമാണ് എമ്പുരാൻ പറയുന്നത്. അബ്രാം ഖുറേഷി എന്ന മാസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ലൂസിഫർ അവസാനിപ്പിക്കുന്നത്. അതിനാൽ മാസ് ആക്ഷൻ ചിത്രമായിരിക്കും എമ്പുരാൻ എന്ന പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ അതിനായി കുറച്ചു നാളുകൾ കൂടി കാത്തിരിക്കേണ്ടതായി വരും. അതിനിടയിൽ ബ്രോ ഡാഡി സിനിമയിലൂടെ പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ ലൊക്കേഷനിൽ നിന്ന് പൃഥ്വിരാജ് പങ്കുവെച്ച് ഒരു പോസ്റ്റാണ് വൈറലാവുന്നത്.

അമ്പുരാന്റെ ബജറ്റിനെക്കുറിച്ചുള്ള നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പോസ്റ്റ്. രാജൂ, എമ്പുരാൻ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലേ? എന്ന ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് നോട്ടത്തിലൂടെയാണ് താരം മറുപടി നൽകുന്നത്.

എന്തായാലും സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് പോസ്റ്റ്. രസകരമായ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഇത് ഇച്ചിരി കൂടുതലല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. അപ്പോ ആന്റണി ചേട്ടാ ഹാഫ് ടൈം വരെ മതിയോ സിനിമ എന്നാണ് മറ്റൊരാൾ കുറിച്ചത്.