ഭീതി പടർത്തി കാട്ടാനകള്‍ പോലീസ് സ്‌റ്റേഷനില്‍

Wild Elephant Police Station

0

പാലക്കാട്: പോലീസ് സ്റ്റേഷനില്‍ ഭീതി വിതച്ച്‌ കാട്ടാനകള്‍. പാലക്കാട് പറമ്ബിക്കുളം പോലീസ് സ്‌റ്റേഷനിലാണ് കാട്ടാനക്കൂട്ടം എത്തിയത്.

ഇതോടെ പ്രദേശം ആകെ ഭീതിയിലാണ്ടു.

കഴിഞ്ഞ ദിവസം രാത്രി സ്റ്റേഷനില്‍ എത്തിയ കാട്ടാനകള്‍ മുന്‍വശത്തെ ഗ്രില്ല് തകര്‍ത്തു. 32 ഓളം പോലീസുകാര്‍ ജോലിചെയ്യുന്ന സ്റ്റേഷനിലേക്കാണ് കാട്ടാനകള്‍ എത്തിയത്.

ആദ്യം സ്റ്റേഷനിലെ വാതിലുകളിലും മറ്റും ഇടിച്ച ആനകള്‍ പിന്നീട് ഗ്രില്ല് തകര്‍ക്കുകയായിരുന്നു.

Wild Elephant Police Station