ഗുരുവായൂർ ദേവസ്വം പുതിയ ചെയർമാൻ ആരാകും?ദേവസ്വം ഭരണസമിതിയുടെ കാലാവധി തീരാന്‍ രണ്ടരമാസം മാത്രം

WHO WILL BE THE NEXT GURUVAYOOR DEVASWOM CHAIRMAN?

0

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ കാലാവധി തീരാന്‍ രണ്ടരമാസം മാത്രം ബാക്കിനില്‍ക്കെ, ചെയര്‍മാന്‍ സ്ഥാനത്തിനായി രണ്ടിലധികം പേര്‍ രംഗത്തുള്ളതായി സൂചന. സമീപകാലത്ത് കോണ്‍ഗ്രസ് വിട്ട് സി.പി.എം ക്യാമ്ബിലെത്തിയ പ്രമുഖനായ കെ.പി. അനില്‍കുമാറാണ് ഒരാള്‍. കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് അനില്‍കുമാര്‍ സിപിഎം പാളയത്തിലെത്തിയത്. എന്നാല്‍ കെ.പി. അനില്‍കുമാറിന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതില്‍ സിപിഎമ്മിലെ ഒരു പ്രബല വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ രംഗത്തുണ്ട്.

മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകന്‍ കൃഷ്ണകുമാറും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ സ്ഥാനത്തിന് സിപിഎമ്മിന്റെ പരിഗണനാപട്ടികയിലുണ്ട്. അതേസമയം നിലവിലുള്ള ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസിന് മൂന്നാം തവണയും പരിഗണന ലഭിക്കുമെന്നും സൂചനയുണ്ട്, മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നയാളാണ് മോഹന്‍ദാസ്.

WHO WILL BE THE NEXT GURUVAYOOR DEVASWOM CHAIRMAN?