സന്തോഷ് പണ്ഡിറ്റിന് സംഭവിച്ചത് സ്‌ക്രിപ്പ്റ്റഡ്  അപമാനമോ..

0

സ്റ്റാര്‍ മാജിക്ക് ലക്ഷ്യം വക്കുന്നത് എന്തിനെയാണ്…….. ഇത് ഒരു ഫണ്‍ ഷോ
എന്നതില്‍ നിന്നും പലപ്പോഴും വഴി മാറുകയാണോ……. സന്തോഷ് പണ്ഡിറ്റിന്
ഷോയില്‍ നേരിട്ടത് മനപ്പൂര്‍വമുള്ള അപമാനമാണോ…….
ഇങ്ങനെ സ്റ്റാര്‍ മാജിക്ക് സന്തോഷ് പണ്ഡിറ്റ് ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങള്‍ളില്‍
വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

എന്താണ് യഥാര്‍ഥത്തില്‍ പരിപാടിയില്‍
സംഭവിച്ചത്.. സ്റ്റാര്‍ മാജിക്കില്‍ പണ്ഡിറ്റിന് അപമാനം നേരിട്ടിരുന്നോ..
അത്തരത്തില്‍ ഒരു അപമാനം അദ്ദേഹത്തിനു നേരിടേണ്ടി വന്നെങ്കില്‍ അത്
കരുതിക്കുട്ടി നടത്തിയ ഒരു സ്‌ക്രിപ്റ്റിന്റെ ഭാഗമാണോ….. ഇനി
ഇങ്ങനെയൊക്കെയാണെങ്കില്‍ ഇതിനു പിന്നിലുള്ള ഇത്തരമൊരു
അജണ്ടയെന്തായിരുന്നു…. ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ചിലപ്പോള്‍ പരിപാടി
കണ്ട ഏതൊരാള്‍ക്കും തോന്നിയേക്കാം…. ഷോയില്‍ സംഭവിച്ചതിനെ കുറിച്ച്
സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് ഇങ്ങനെ….

സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട് ഒരു വിവാദം സോഷ്യല്‍ മീഡിയയില്‍
ഉണ്ടാകുന്നുണ്ട്. എല്ലാവരും തന്നോട് എന്താണ് ഉണ്ടായത് എന്നു ചോദിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ശ്രീകണ്ഠന്‍ നായര്‍ ഷോവിലും ഇത്തരത്തില്‍ ഒരു കൂട്ടം
മിമിക്രിക്കാര്‍ ചേര്‍ന്ന് തന്നെ അറ്റാക്ക് ചെയ്തിരുന്നു. അതിന് ഞാന്‍ മറുപടി
പറഞ്ഞതാണ്. അതിന്റെ ഒരു ഡെവലപ്പ്ഡ് വേര്‍ഷന്‍ ആണ് ഇത്.
ഷോയില്‍ വച്ച് തന്റെ തന്നെ സിനിമയിലെ പാട്ടുകള്‍ തന്നെക്കൊണ്ട്
പാടിപ്പിക്കുകയും എന്നാല്‍ ഈ പാട്ടുകള്‍ മറ്റൊരു സിനിമയില്‍ നിന്ന് അടിച്ചു
മാറ്റിയതാണെന്ന് ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതൊരു ഫണ്‍ ഷോ
ആണ്. ഫണ്‍ ആയിരിക്കാം അവര്‍ ഉദ്ദേശിച്ചിരിക്കുക. എന്നാല്‍ ഗസ്റ്റ് ഈസ് ഗോഡ്
എന്നാണ്. വിളിച്ചു വരുത്തിയ അഥിതിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ട്. ആദ്യം
സംഭവിച്ചപ്പോള്‍ ബൈ ചാന്‍സ് വന്നതാണെന്നാണ് കരുതിയത്. എന്നാല്‍ പന്നീടും
ഇത്തരത്തില്‍ സംഭവിച്ചപ്പോഴാണ് ഇത് മനപ്പൂര്‍വം സ്‌ക്രിപ്പ്റ്റ് ചെയ്തു വച്ചു
തന്റെ് കരിയിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണെന്ന് തോന്നിയത്.
ഞാന്‍ കൂടി അറിഞ്ഞുള്ള ഷോയാണോ എന്നു പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍
ഇതിനെപ്പറ്റി അറിഞ്ഞിട്ടില്ല. എന്റെ കരിയര്‍ നശിപ്പിക്കാന്‍ മനപ്പൂര്‍വം

ശ്രമിച്ചതാണോ എന്നു സംശയമുണ്ട്. ഇതിനെക്കുറിച്ചെല്ലാം അറിയണമെങ്കില്‍
ഡയറക്ടറോടും ഇതുമായി ബന്ധപ്പെട്ടവരോടും ചോദിക്കണം. ചില ആളുകളുടെ
യഥാര്‍ഥ സ്വഭാവം മനസിലാക്കിപ്പിക്കുകയാണ് ഇതുപോലുള്ള പരിപാടികള്‍..
ഇത്തരത്തിലെല്ലാം പണ്ഡിറ്റ് പ്രതികരിക്കുമ്പോള്‍ എന്തിനു വേണ്ടിയായിരുന്നു
ഇങ്ങനെയൊരു ഫണ്‍ എന്നു ചിന്തിക്കേണ്ടേ……
ഇത് ഫണിനു വേണ്ടി ചെയ്തു പിന്നീട് കൈവിട്ടു പോയതാണെങ്കില്‍ ഒന്നുകില്‍
ഡയറക്ടര്‍ക്കു ഇടപെടാമായിരുന്നു എന്നും അല്ലെങ്കില്‍ എഡിറ്റ് ചെയ്യാനുള്ള
അവസരം ഉണ്ടായിരുന്നല്ലോ എന്നുമാണ് അദ്ദേഹം പറയുന്നത്. എന്തായാലും ഒരാളുടെ
കരിയര്‍ ഇല്ലാതാക്കാനായുള്ള മനപ്പൂര്‍വമായ ഇടപെടലുകള്‍ ശരിയല്ലെന്നും
ബഹുമാനം പരസ്പരം കൊടുത്തും വാങ്ങിയും നേടേണ്ടതാണെന്നുമാണ് അദ്ദേഹം
വീഡിയോയിലൂടെ പ്രതികരിച്ചത്.

What happened to Santosh Pandit is a scripted  insult?