ബംഗളിലെ സഖാവിനെ കാണാതെ പിണറായിയും കൂട്ടരും

West Bengal;CPM under trouble

0

പശ്ചിമ ബംഗാർ എന്ന് കേട്ടാൽ സഖാക്കൾക്ക് ഇപ്പോൾ പഴയ വീറും വാശിയുമില്ല. പതിറ്റാണ്ടുകളോളം ഇടത് പക്ഷം അധികാരത്തിലിരുന്ന പശ്ചിമബംഗാളിൽ ഇപ്പോൾ ഒരു നിയമസഭാംഗം പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇടത് പക്ഷ പാർട്ടികൾ. സി പി ഐ, സി പി എം, ആർ എസ് പി, ഫോർവേർഡ് ബ്ലോക്ക് എന്നീ പാർട്ടികളൊക്കെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

ഇടതുമുന്നണിയെ സംബന്ധിച്ചടുത്തോളം കോൺഗ്രസുമായി ചേർന്ന് മത്സരിച്ചത് തന്നെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ്. എന്നാൽ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസിനേയും ബംഗാളിൽ ജനങ്ങൾ തിരസ്ക്കരിച്ചു. എന്നാൽ ബംഗാളിൽ മമത അധികാര തുടർച്ച നേടിയതോടെ വ്യാപകമായ അക്രമമാണ് അരങ്ങേറുന്നത്. BJP പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞ് പിടിച്ച് അക്രമിക്കുകയാണ്.

നിരവധി പേരുടെ ജീവൻ നഷ്ട്ടമായി. നിരവധി പേർ പരിക്ക് പറ്റി ആശുപത്രിയിലാണ്. സ്ത്രീകളും കുട്ടികളും വ്യാപകമായി അക്രമിക്കപെടുന്നു. അധികാരത്തിന്റെ ലഹരിയിലാണ് മമത നയിക്കുന്ന ടി.എം.സി അക്രമം നടത്തുന്നത്. തൃണമൂൽ കോൺഗ്രസിന്റെ അക്രമത്തിന് ഇരയാകുന്നവരിൽ സി പി എം പ്രവർത്തകരുമുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ സി പി എം ന് കഴിയുന്നില്ല. അന്ധമായ മോദി വിരോധത്താൽ, അതുമല്ലെങ്കിൽ ബി ജെ പി വിരോധത്താൽ സി പി എം പശ്ചിമ ബംഗാൾ അക്രമത്തിൽ പ്രതിഷേധിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

രാജ്യത്ത് എവിടെ സിപിഎം പ്രവർത്തകർ ആക്രമിക്കപെട്ടാലും എന്തിന് ഇറാഖിലും ഗാസക്കും ക്യൂബക്കും ആഫ്രിക്കയ്ക്കും വേണ്ടി തെരുവിലിറങ്ങുന്ന സി പി എം ഇങ്ങനെ സ്വന്തം അണികൾ ആക്രമിക്കപെടുന്ന മൗനം അവരുടെ ഗതികേടാണ്. ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന മാധ്യമങ്ങൾ പശ്ചിമ ബംഗാളിലെ അക്രമം കാണുന്നില്ല. കേരളത്തിലെ സാംസ്ക്കാരിക, സിനിമാ നവോത്ഥാന നായകർ അവരും പശ്ചിമ ബംഗാളിലെ അക്രമം കാണില്ല. അക്രമിക്കപെടുന്ന സി പി എം പ്രവർത്തകരുടെ അവസ്ഥ കേരളത്തിലെ സഖാക്കൾ അറിയണം.

ജനാധിപത്യത്തിന്റെ കാവൽക്കാരാണ് സംരക്ഷകരാണ് എന്നൊക്കെ പറയുന്ന ഇടത് പക്ഷ പ്രവർത്തകർ പശ്ചിമ ബംഗാളിലേക്ക് ഒന്ന് നോക്കണം. സീതാറാം യെച്ചൂരി എന്ന സി പി എം ജനറൽ സെക്രട്ടറി പശ്ചിമ ബംഗാൾ സന്ദർശിച്ചാൽ ആ തല്ലുകൊള്ളുന്ന സഖാക്കൾക്ക് ആശ്വാസം പകരാനെങ്കിലും കഴിഞ്ഞേനെ, എന്നാൽ ബംഗാളിനെ കുറിച്ച് മൗനത്തിലാണ് സഖാക്കൾ. തൃണമൂൽ അക്രമത്തിൽ ജീവൻ അവശേഷിക്കുന്ന ജനങ്ങൾ അതിർത്തി കടന്ന് അയൽ സംസ്ഥാനമായ അസമിൽ അഭയം തേടുകയാണ്.

ബി ജെ പി പശ്ചിമ ബംഗാളിൽ തൃണ മൂൽ നടത്തുന്ന അക്രമത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു . തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പി കെ കൃഷ്ണദാസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഇങ്ങനെ തൃണമൂൽ അക്രമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും സി പി എം മൗനത്തിലാണ്. പശ്ചിമ ബംഗാളിലെ സഖാവിന് കൊണ്ടാൽ ഇപ്പോൾ സി പി എം ന്റെ കേരളത്തിലെ സഖാവിന് നോവില്ല. എല്ലാം സഖാക്കളുടെ BJP വിരോധം കൊണ്ട് ഉണ്ടായതാണ്.

സി പി എം എത്തി നിൽക്കുന്ന രാഷ്ട്രീയ ഗതികേട് തന്നെയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. പശ്ചിമ ബംഗാളിൽ BJP ദേശീയ ആദ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര മന്ത്രി വി.മുരളീധരനും അടക്കമുള്ള മുതിർന്ന നേതാക്കൾ അടക്കമുള്ളവർ സന്ദർശിക്കുകയും ബിജെപി പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. മമതയെ പുകഴ്ത്തുന്ന മാധ്യമങ്ങളും മമതയെ ജനാധിപത്യത്തിന്റെ സംരക്ഷക എന്ന് വിളിക്കുന്ന സാംസ്ക്കാരിക നായകരും ഒക്കെ പശ്ചിമ ബംഗാളിൽ അരങ്ങേറുന്ന അക്രമങ്ങളിൽ പുലർത്തുന്ന മൗനവും ചോദ്യം ചെയ്യപ്പെട്ടേണ്ടത് തന്നെയാണ്. എന്നാലും സഖാക്കളെ നിങ്ങൾ ബംഗാളിലെ സഖാക്കളെ കാണുന്നില്ലല്ലോ? അന്ധമായ ബിജെപി വിരോധം നിങ്ങളെ എത്തിച്ചിരിക്കുന്ന ഗതികേട് തന്നെയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

 

 

 

West Bengal;CPM under trouble