തരംഗമായി പരിവർത്തൻ യാത്ര;അക്രമം അഴിച്ച് വിട്ട് തൃണമൂൽ കോൺഗ്രെസ്! 

പശ്ചിമ ബംഗാളിൽ ബിജെപിയുടെ പരിവർത്തൻ യാത്ര തരംഗമാകുന്നു!

0

പശ്ചിമ ബംഗാളിൽ അധികാരം നിലനിർത്തുന്നതിനായി അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌ തൃണമൂൽ കോൺഗ്രസ്,പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ നിംതിത റെയില്‍വേ സ്റ്റേഷന് പുറത്തുവെച്ച് തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈന് നേരെ ബോംബാക്രമണമുണ്ടായതിന് പിന്നാലെ തൃണമൂൽ പ്രവർത്തകർ ബിജെപി പ്രവർത്തകർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മന്ത്രിക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആരോപിച്ചാണ് തൃണമൂൽ ആക്രമണം. അതെ സമയം ബിജെപി സംസ്ഥാന അദ്യക്ഷൻ ദിലീപ് ഘോഷ് ആക്രമണത്തിൽ ബിജെപി പ്രവർത്തകർക്ക് പങ്കില്ലെന്ന് വ്യക്തമാക്കി. മന്ത്രിക്കെതിരെ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല, അക്രമികളെ കണ്ടെത്തുന്നതിനുള്ള ശ്രമം  പോലീസ് ആരംഭിച്ചിട്ടുണ്ട്. മുർഷിദാബാദിൽ രാഷ്ട്രീയ സംഘർഷം നാളുകളായി നിലനിൽക്കുകയാണ്. മുർഷിദാബാദിലെ അക്രമം ഇപ്പോൾ
സംസ്ഥാന  വ്യാപകമായിരിക്കുകയാണ്.

സംസ്ഥാന വ്യാപകമായി  തൃണമൂൽ കോൺഗ്രസ് അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമത്തിൽ  വടക്കൻ കൊൽക്കത്തയിലെ ബിജെപി അദ്ധ്യക്ഷൻ ഷിബാജി സിംഘ റോയിക്ക് പരിക്കേറ്റു. ഇതിനിടെ ബിജെപിയുടെ പരിവർത്തൻ യാത്രയിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ബിജെപിയുടെ പരിവർത്തൻ യാത്ര വലിയ രാഷ്ട്രീയ മാറ്റത്തിന് കരണമായിക്കഴിഞ്ഞു. അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കളടക്കം നിരവധിപേർ ഇതിനോടകം ബിജെപിയിൽ ചേർന്നിട്ടുണ്ട്. അടിത്തട്ടിൽ തൃണമൂലിൽ നിന്നും പ്രവർത്തകരുടെ ചോർച്ച യുണ്ടാകുന്ന കാര്യം മുഖ്യമന്ത്രി മമത ബാനർജി തിരിച്ചറിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളിലും പരിവർത്തൻ യാത്രയുടെ സമ്മേളനങ്ങളിലും അണിചേരുന്നത്.പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയുന്നതിനായി തൃണമൂൽ കോൺഗ്രെസ് നേതൃത്വം സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നും ബിജെപി നേതാക്കൾ പറയുന്നു. അടുത്തിടെ തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരി, ഷങ്കുദേബ് പാണ്ഡെ, ഷിബാജി സിംഘ റോയ് എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെ ഫൂൽബഗാനിൽവെച്ച് തൃണമൂലിന്റെ ആക്രമണം ഉണ്ടായി.ആക്രമണത്തിൽ പരിക്കേറ്റ ഷിബാജി സിംഗ് റോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാളിൽ ക്രമസമാധാന നില തകർന്നെന്ന് ബിജെപി നേതാക്കൾ പറയുന്നു.

സംസ്ഥാനത്ത് ആക്രമണം വർധിക്കുന്നതിനിടെ  തൃണമൂൽ ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ സിംഗ് ഷെഖാവത്ത് രംഗത്തെത്തി. പരാജയ ഭീതിയാണ് മമത ബാനർജിയെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മമത ബംഗാളിനെ നശിപ്പിച്ചെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും പ്രതികരിച്ചു.ബംഗാൾ രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ  ബിജെപിയുടെ പരിവർത്തൻ യാത്ര ജന പിന്തുണകൊണ്ട് ഇടം പിടിച്ചിരിക്കുകയാണ്.നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപിയ്ക്കായി ദേശീയ നേതാക്കളൊക്കെ സംസ്ഥാനത്ത് പ്രചാരണങ്ങളിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്.തൃണമൂൽ കോൺഗ്രസിന്റെ ദുർഭരണത്തിന് നിയമസഭാ തെരഞ്ഞെടുപ്പോടെ ബംഗാളിൽ അവസാനമാകുമെന്ന് ബിജെപി നേതാക്കൾ പറയുന്നു. ബിജെപിയും തൃണമൂൽ കോൺഗ്രസ്സും നേരിട്ട് ഏറ്റുമുട്ടുന്ന പശ്ചിമ ബംഗാളിൽ ഇടതുപാർട്ടികളും കോൺഗ്രസ്സും സഖ്യത്തിൽ മത്സരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തിന്റെ വികസനത്തിന് തടസം നിൽക്കുകയാണ് എന്ന് ബിജെപി പറയുന്നു.കേന്ദ്ര സർക്കാർ സംസ്ഥാനത്തിനായി നടപ്പിലാക്കിയ വികസന പദ്ധതികൾ എടുത്തുകാട്ടിയാണ് ബിജെപിയുടെ പ്രചാരണം. ബിജെപിയുടെ സ്വാധീനം സംസ്ഥാനത്ത് വർധിച്ചു വരുന്നതാണ് തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിന് കാരണമെന്നും അധികാരം ഉപയോഗിച്ച് ബിജെപിയുടെ വളർച്ചയ്ക്ക് തടയിടാൻ കഴിയില്ലെന്നും ബിജെപി നേതാക്കൾ പറയുന്നു.

West Bengal;BJP’s Poriborton Yatra