അമിത് ഷായുടെ നീക്കത്തിൽ അന്തംവിട്ട് മമത!

0

അമിത് ഷാ തുനിഞ്ഞിറങ്ങിയതോടെ പരാജയ ഭീതിയിലായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടവുമാറ്റുന്നു.പശ്ചിമ ബംഗാളിൽ ഇക്കുറി അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായി ബിജെപി അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. പാർട്ടി ദേശീയ അദ്യക്ഷൻ ജെപി നദ്ദ,ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ മുന്നിൽ നിന്നും നയിക്കുകയാണ്. ഇക്കുറി 200 സീറ്റുകൾ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വം പ്രവർത്തിക്കുന്നത്.തൃണമൂൽ കോൺഗ്രസ് ആകട്ടെ അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.മമതാ ബാനർജി അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തിനായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സഹായവും സ്വീകരിച്ചിട്ടുണ്ട്. മമതാ ബാനർജി പ്രധാനമായും ബിജെപിയെ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള നീക്കമാണ് നടത്തുന്നത്. ബിജെപി അവരുടെ സംഘടനാ സംവിധാനം ശക്തമാക്കുക മാത്രമാണ് ചെയ്യുന്നത്.തൃണമൂൽ കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കളൊക്കെ ബിജെപിയിലേക്ക് പോകുന്ന സാഹചര്യമാണ് ബംഗാളിലുള്ളത്.

തൃണമൂൽ അണികളും ബിജെപിയിലേക്ക് ചേക്കേറുന്നത് മമത ബാനർജി ഗൗരവമായാണ് കാണുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിൽ എത്തിയതോടെ ബിജെപി ശക്തമായി തന്നെ പ്രചാരണം നടത്തുകയാണ്. അമിത് ഷായുടെ റാലിക്കെത്തിയ വൻ ജനാവലി ബിജെപിയുടെ സംഘടനാ ശക്തി വിളിച്ചോതുന്നതാണ്. ബിജെപിയെ പരാജയ പെടുത്തുമെന്നു മമതാ ബാനർജിയും പ്രശാന്ത് കിഷോറും വെല്ലു വിളിക്കുകയാണ്. പ്രധാനമായും 8 ജില്ലകൾ കേന്ദ്രീകരിച്ചാണ് തൃണമൂലിന്റെ പ്രവർത്തനം.ഇതിനായുള്ള പദ്ധതികളും തൃണമൂൽ നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്.ബിജെപിയുടെ ഭീഷണി മറികടന്ന് അധികാരം പിടിക്കുന്നതിനു 8 ജില്ലകളിൽ മികച്ച വിജയം നേടുന്നതിലൂടെ കഴിയുമെന്നാണ് തൃണമൂൽ വിലയിരുത്തൽ സൗത്ത് 24 പാർഗ്ഗനാസ്, നോർത്ത് 24 പാർഗനാസ്,മുർഷിദാബാദ് ,നാദിയ, ഹൗറ,ബുർദ്വാൻ, ഈസ്റ്റ് മേദിനിപ്പൂർ, വെസ്റ്റ് മേദിനിപ്പൂർ എന്നിവയാണ് തൃണമൂൽ മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലകൾ, ഈ ജില്ലകളിലെ മുസ്ലിം സ്വാധീനം തന്നെയാണ് തൃണമൂലിന്റെ ലക്‌ഷ്യം.മുസ്ലിം വോട്ടുബാങ്കിൽ പ്രതീക്ഷയർപ്പിച്ചുള്ള പ്രവർത്തനമാണ് തൃണമൂൽ നടത്തുന്നത്. തൃണമൂലിന്റെ സംബന്ധിച്ചടുത്തോളം ന്യൂനപക്ഷങ്ങളിക്കിടയിൽ ബിജെപി ഭീതി വിതച്ച് നേട്ടം കൊയ്യാമെന്നതാണ് തൃണമൂലിന്റെ ലക്‌ഷ്യം. എന്തായാലും ബിജെപി മമതാ ബാനർജിയുടെ വിശ്വസ്തനായ സുവേന്ദു അധികാരിയെ കൂടെ കൂറ്റൻ കഴിഞ്ഞത് ബിജെപിയുടെ വിജയം തന്നെയാണ്. മമത വർഗീയമായി നീങ്ങുമ്പോൾ ബിജെപി രാഷ്ട്രീയമായി തന്നെയാണ് പ്രവർത്തനവുമായി മുന്നോട്ടു പോകുന്നത്, ബിജെപിയെ സംബന്ധിച്ചടുത്തോളം മമതയുടെ വർഗീയ നീക്കങ്ങൾക്ക് മറുപടി നൽകുന്നതിനും ബിജെപിക്ക് വിജയം അനിവാര്യമാണ്. ബിജെപിയുടെ ദേശീയ നേതാക്കൾ, കേന്ദ്രമന്ത്രിമാർ എന്നിവരൊക്കെ പ്രചാരണത്തിനായെത്തും. ബിജെപി ബൂത്തുകൾ കേന്ദ്രീകരിച്ച് വികസനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് തെരെഞ്ഞെടുപ്പിനു തയ്യാറെടുക്കുന്നത്. തൃണമൂൽ സംസ്ഥാനത്തെ ജനങ്ങളെ വർഗീയമായി വിഭജിക്കുന്നതിനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനും നടത്തുന്ന ന്നേക്കങ്ങൾ ജനം തിരിച്ചറിയണമെന്നും ബിജെപി നേതാക്കൾ പറയുന്നു.ബിജെപി നേതാക്കൾ മമതയുടെ ന്യൂനപക്ഷ പ്രീണനത്തിനുള്ള തിരിച്ചടിയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നു ബിജെപി നേതാക്കൾ പറയുന്നു.ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമ ബംഗാളിലെത്തും.ഓരോ ആഴ്ചയിലും ഓരോ ദേശീയ നേതാക്കളും പശ്ചിമ ബംഗാളിലെത്തുമെന്നും ബിജെപി നേതാക്കൾ പറയുന്നു. ബിജെപി യുടെ ഭീഷണി മറികടക്കുന്നതിനായി ന്യൂനപക്ഷങ്ങൾക്കിടയിൽ ദ്രുവീകരണം സൃഷ്ട്ടിക്കുന്നതിനാണ് മമതയുടെ നീക്കം എന്ന് വ്യക്തമാണ്. ബിജെപിയാകട്ടെ മമതയുടെ ന്യൂനപക്ഷ പ്രീണനം തന്നെ ബിജെപി ആയുധമാക്കുകയാണ്.

സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും മമത ബാനർജിക്കു സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ യാതൊരു താൽപ്പര്യവും ഇല്ലെന്നും ബിജെപി നേതാക്കൾ പറയുന്നു. മമത മതവിവേചനമാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത് എന്നും ബിജെപി നേതാക്കൾ പറയുന്നു.എന്തായാലും മമത സർക്കാർ സ്വീകരിച്ച നടപടികൾ ഉയർത്തികാട്ടി മമതയെ ബിജെപി നേതൃത്വം വെല്ലുവിളിക്കുന്നത് തൃണമൂലിന്റെ ഞെട്ടിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ബിജെപി നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനമാണ് എന്ന് തൃണമൂൽ നേതാക്കളും സമ്മതിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾ ലക്ഷ്യമിട്ടു മമത നീക്കം നടത്തുന്നത്.

West Bengal; TMC aims Minority Votes