ഉത്തർപ്രദേശിൽ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം;; നരേന്ദ്ര മോദിയെ ഒരുനോക്ക് കാണാനെത്തിയത് ആയിരങ്ങൾ

Warm welcome for Narendra Modi in UP

0

ലക്‌നൗ ; ഉത്തർപ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി നാട്ടുകാർ. ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ പേരിലുള്ള കായിക സർവ്വകലാശാലയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മീററ്റിൽ എത്തിയത്. ആയിരക്കണക്കിന് ആളുകൾ ചേർന്നാണ് അദ്ദേഹത്തെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തത്.

 

മോദി, മോദി’ ആരവങ്ങളോടെ റോഡിന് ഇരുവശത്തും ജനങ്ങൾ തിങ്ങിക്കൂടി നിൽക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ കാർ കടന്നുപോകമ്പോഴേക്കും അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വേണ്ടിയാണ് ആളുകൾ തിരക്ക് കൂട്ടുന്നത്. ഇവരെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കഷ്ടപ്പെടുന്നതും കാണാം. വീടുകൾക്ക് മുന്നിൽ നിന്നും ജനങ്ങളുടെ മോദി വിളികൾ ഉയരുന്നുണ്ട്. നരേന്ദ്ര മോദി എല്ലാവരേയും അഭിവാദ്യം ചെയ്യുന്നതായും വീഡിയോയിൽ കാണാം.

Warm welcome for Narendra Modi in UP