”വെള്ളാപ്പള്ളി പറയുന്നത് പച്ചപരമാര്‍ത്ഥം…; പക്ഷേ മുഴുവന്‍ കാര്യങ്ങളും പറയണം”

Vishnupuram Chandrasekharan to Vellapally Natesan

0

വി എസ് ഡി പി നേതാവും എൻ ഡി എ ഘടക കക്ഷി നേതാവുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ കേരളത്തിൽ നടക്കുന്ന വിവാദത്തിൽ തന്റെ നിലപാട് പ്രഖ്യാപിക്കുമ്പോൾ അത് മലയാളികൾ അറിയണം.

നർക്കോട്ടിക്ക് ജിഹാദ്, ഈഴവ ജിഹാദ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ചർച്ചകളും രാഷ്ട്രീയ വിവാദങ്ങളും ഒക്കെ ഉണ്ടാകുന്നത് കൊണ്ട് തന്നെയാണ് വിഷ്ണുപുരം ചന്ദ്രശേഖറിന്റെ നിലപാട് പ്രസക്തമാകുന്നത്. നാടാർ സമുദായ സംഘടനാ നേതാവും കാമരാജ് കോൺഗ്രസ് നേതാവുമായ വിഷ്ണുപുരം ചന്ദ്രശേഖർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതിങ്ങനെയാണ്.

”വെള്ളാപ്പള്ളി പറയുന്നത് പച്ചപരമാര്‍ത്ഥം…; പക്ഷേ മുഴുവന്‍ കാര്യങ്ങളും പറയണം
……………രാജ്യത്ത് മതപരിവര്‍ത്തനം ഏറ്റവും കൂടുതല്‍ നടത്തിയത് ക്രിസ്ത്യന്‍ മിഷനറിമാരാണെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. അത് ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല.

കാര്യം സത്യമാണെന്ന് എല്ലാവര്‍ക്കുമറിയാം…

ഈഴവ സമുദായത്തിലെ ചെറുപ്പക്കാര്‍ക്ക് മത പരിവര്‍ത്തനം നടത്തുന്നതിനായി പ്രത്യേക പരിശീലനം ലഭിക്കുന്നുണ്ടെന്ന ഫാദര്‍ റോയി കണ്ണന്‍ചിറയുടെ ഊള വര്‍ത്തമാനത്തിനെതിരെയും വെള്ളാപ്പള്ളി കണക്കിന് കൊടുത്തു. പെരുമന്തന്‍ ഉണ്ണി മന്തനെ കാണുന്ന പോലെയാണ് കാര്യങ്ങള്‍ എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

ജനങ്ങളുടെ ഇല്ലായ്മയെ ചൂഷണം ചെയ്ത് രാജ്യത്ത് വ്യാപക പരിവര്‍ത്തനം നടത്തുന്നവരാണ് ക്രിസ്തീയ സഭ എന്ന വാക്കുകളും അക്ഷരം പ്രതി സത്യമാണ്.
മതപരിവര്‍ത്തനം ലോകമെങ്ങും ക്രൈസ്തവ മിഷനറിമാര്‍ ചെയ്യുന്നതാണ്. പക്ഷേ ജിഹാദ് പോലെ ഗൂഢ പദ്ധതികള്‍ അവര്‍ക്കില്ല. മുന്‍പ് പണം കൊടുത്ത് പ്രലോഭിപ്പിച്ചും മറ്റും മതം മാറ്റിയിരുന്നെങ്കില്‍ ഇന്നത് അത്രകണ്ട് നടക്കുന്നെന്ന് പറയാന്‍ കഴിയില്ല. പ്രത്യേകിച്ചും ഇന്ത്യയില്‍.

അതുപോലെതന്നെ പാലാ ബിഷപ്പിന്റെ പ്രസ്താവന തള്ളിയ നിലപാടും അംഗീകരിക്കാന്‍ കഴിയില്ല…

ലഹരിമരുന്നിന്റെ പേരില്‍ ഒരു ജിഹാദും നാട്ടില്‍ നടക്കുന്നില്ല എന്ന് പറയേണ്ടത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു ബിഷപ്പ് തന്റെ സമുദായാംഗങ്ങള്‍ നേരിടുന്ന പ്രശ്‌നം ഉയര്‍ത്തിക്കാട്ടുമ്പോള്‍ അത് അന്വേഷിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടത് അന്വേഷണ ഏജന്‍സികളാണ്.

കേരളത്തിലെ ഒരു പ്രമുഖ സാമുദായിക സംഘടനയുടെ തലപ്പത്തുള്ളയാള്‍ എന്ന നിലയില്‍, അദ്ദേഹം ഇക്കാര്യത്തില്‍ ഒരു പുനര്‍ചിന്തനം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

ലവ് ജിഹാദ് ഏറ്റവും അധികം ഭീഷണി സൃഷ്ടിക്കുന്ന സമുദായങ്ങളിലൊന്നിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
മുഴുവന്‍ ഹിന്ദു വിഭാഗങ്ങളും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അത്തരം പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ടയാളാണ് വെള്ളാപ്പള്ളി നടേശന്‍…

അദ്ദേഹം മാറി ചിന്തിക്കുമെന്നാണ് പ്രതീക്ഷ…”ഇങ്ങനെ പറഞ്ഞുകൊണ്ട് വിഷ്ണുപുരം ചന്ദ്രശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുമ്പോൾ അത് വെള്ളാപ്പള്ളി നടേശൻ എന്ന എസ് എൻ ഡി പി യുടെ നേതാവിനുള്ള കൃത്യമായ സന്ദേശം തന്നെയാണ്.

ലഹരിമരുന്നിന്റെ പേരിൽ ഉള്ള ജിഹാദിന്റെ കാര്യത്തിൽ വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ച നിലപാടിനെ വിഷ്ണുപുരം ചന്ദ്രശേഖരൻ തള്ളിക്കളയുന്നുണ്ട്.എന്തായാലും കേരളത്തെ സംബന്ധിച്ചടുത്തോളം വിഷ്ണുപുരം ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടുന്നത് ഏറെ ഗൗരവമുള്ള കാര്യം തന്നെയാണ്.

Vishnupuram Chandrasekharan to Vellapally Natesan