വിനു വി ജോണും ഹർഷനും തമ്മിലടി തുടങ്ങി

0

 

 

തിരഞ്ഞെടുപ്പിന് പിന്നാലെ വാഗ്വാദം രാഷ്ട്രീയക്കാര്‍ തമ്മില്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍ തമ്മിലും കൂടിയാണ്. ഉദാഹരണംതേടി വേറെ എങ്ങും പോകേണ്ട. ‘ട്രൂകോപ്പി’യില്‍ മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉന്നയിച്ച വിമര്‍ശനവും അതിന് വിനു വി ജോണ്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

‘നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റിന്റെ ആധികാരിക വിജയം നേടി എല്‍.ഡി.എഫ് അധികാരത്തില്‍ തുടരുമ്ബോള്‍ തോറ്റു പോകുന്നത് യു.ഡി.എഫും ബിജെപി.യും മാത്രമാണോ? അല്ല. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ദയനീയ തോല്‍വി കൂടെയാണ് എല്‍.ഡി.എഫിന്റെ വിജയം ഉറപ്പിച്ചിരിക്കുന്നത്. സര്‍വെകള്‍ പോലും ഈ മാധ്യമങ്ങള്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്‌ വളച്ചൊടിച്ചു’.മനില സി.മോഹനും ടി.എം.ഹര്‍ഷനും കെ. കണ്ണനും ഡയലോഗോസ് പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ഇതാണ്. സംഘപരിവാറിനെ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പേടിയാണെന്നും അവര്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ സ്‌പേസ് ഉണ്ടാക്കി കൊടുത്തത് ഇതേ മാധ്യമങ്ങളാണെന്നും ഹര്‍ഷന്‍ വിമര്‍ശിക്കുന്നു. ചാനല്‍ ഉടമകളുടെ കാര്യം പരമര്‍ശിക്കുമ്ബോള്‍ ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ എഡിറ്റോറിയല്‍ ഇടപെടലുകളെ കുറിച്ചാണ് ഹര്‍ഷന്‍ സംസാരിക്കുന്നത്. ‘ഏഷ്യാനെറ്റിന്റെ ഉടമ ആരാണ്… ആ മട്ടില്‍ ആരും ചര്‍ച്ച ചെയ്യില്ല…അതങ്ങ് മറച്ചുവയ്ക്കും. ഏഷ്യാനെറ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ ആ മട്ടില്‍ കൂടി കാണണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍.

രാജീവ് ചന്ദ്രശേഖറാണ് ..ആര്‍എസ്‌എസിന്റെ…ബിജെപിയുടെ നേതാവാണ്..എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്നുള്ള അഭിപ്രായം പരസ്യമായി പറഞ്ഞ ആളാണ്. ഇങ്ങനെയുള്ളവരാണ് ആ സ്ഥാപനത്തെ നയിക്കുന്നത്. ഇതൊക്കെ മറച്ചുവച്ചിട്ട് അയാളുടെ ഒരുഇടപെടലുമില്ലാത്ത സ്വതന്ത്ര പരമാധികാര സംവിധാനമാണ് അത് എന്ന് നമ്മള്‍ വിലയിരുത്തണമെങ്കില്‍, നമ്മള്‍ മണ്ടന്മാരായിരിക്കണം. അങ്ങനെ നമുക്ക് വിലയിരുത്താന്‍ എന്തായാലും കഴിയില്ല.’-ഹര്‍ഷന്‍ പറഞ്ഞു.
ഹര്‍ഷന്റെ വിമര്‍ശനത്തിന് വിനു വി ജോണ്‍ ട്വിറ്ററില്‍ നല്‍കുന്ന മറുപടി ഇങ്ങനെ
2006 മുതല്‍ രാജീവ് ചന്ദ്രശേഖറാണ് ഉടമ. 2012 വരെ ഹര്‍ഷന്‍ അവിടെ ഉണ്ടായിരുന്നു. പ്രൈം ടൈം ചര്‍ച്ചകളില്‍ അടക്കം അവതാരകനായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ ആ ചര്‍ച്ചകളിലും വിഷയങ്ങളിലും അതിഥികളെ തീരുമാനിക്കുന്നതിലും ആംഗിളുകള്‍ നിര്‍ദ്ദേശിക്കുന്നതിലും നടത്തിയ ഇടപെടലുകള്‍ കൂടി വെളിപ്പെടുത്തിയാല്‍ വിശ്വാസ്യത കൂടും.

ട്രൂകോപ്പിയില്‍ ഹര്‍ഷന്റെ വാക്കുകള്‍ ഇങ്ങനെ:

‘സംഘപരിവാര്‍ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ പതിവായി ഉന്നയിക്കാറുള്ള കാര്യമായിരുന്നു..നിരന്തരം കേട്ടിട്ടുള്ള പഴിയാണ്…നിങ്ങള്‍ എസ്‌എഫ്‌ഐക്കാരാണ്…ശരിയാണ് ഞാന്‍ വ്യക്തിപരമായി എസ്‌എഫ്‌ഐക്കാരനായിരുന്നു. അതിനകത്ത് എനിക്ക് കുഴപ്പമൊന്നുമില്ല,,അതായിരുന്നു ഞാന്‍ വിദ്യാഭ്യാസ കാലത്ത്. പക്ഷേ കേരളത്തിലെ മാധ്യമങ്ങള്‍ എല്ലാം അങ്ങനെയല്ല. ഇതെന്തോ എസ്‌എഫ്‌ഐക്കാരുടെ നിയന്ത്രണത്തിലുള്ള സംവിധാനമല്ല. ഇതൊരു വലിയ തെറ്റിദ്ധാരണയാണ്. കേരളത്തിലെ മാധ്യമങ്ങളില്‍ അതല്ലാത്ത മറ്റുപല…ധാരാളം അരാഷ്ട്രീയവാദികള്‍ നയിക്കുന്ന സ്ഥാപനങ്ങളുണ്ട്…സംഘപരിവാര്‍ അനുകൂലികള്‍ നയിക്കുന്ന സ്ഥാപനങ്ങളുണ്ട്..പിന്നെ മാധ്യമസ്ഥാപനത്തെ നയിക്കുന്ന ഉടമകള്‍ തന്നെ ആരാണെന്ന്…ഏഷ്യാനെറ്റിന്റെ ഉടമ ആരാണ്… ആ മട്ടില്‍ ആരും ചര്‍ച്ച ചെയ്യില്ല…അതങ്ങ് മറച്ചുവയ്ക്കും. ഏഷ്യാനെറ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ ആ മട്ടില്‍ കൂടി കാണണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍.
രാജീവ് ചന്ദ്രശേഖറാണ് ..ആര്‍എസ്‌എസിന്റെ…ബിജെപിയുടെ നേതാവാണ്..എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്നുള്ള അഭിപ്രായം പരസ്യമായി പറഞ്ഞ ആളാണ്. ഇങ്ങനെയുള്ളവരാണ് ആ സ്ഥാപനത്തെ നയിക്കുന്നത്. ഇതൊക്കെ മറച്ചുവച്ചിട്ട് അയാളുടെ ഒരുഇടപെടലുമില്ലാത്ത സ്വതന്ത്ര പരമാധികാര സംവിധാനമാണ് അത് എന്ന് നമ്മള്‍ വിലയിരുത്തണമെങ്കില്‍, നമ്മള്‍ മണ്ടന്മാരായിരിക്കണം. അങ്ങനെ നമുക്ക് വിലയിരുത്താന്‍ എന്തായാലും കഴിയില്ല.

മാതൃഭൂമി ന്യൂസ് അത് നയിക്കപ്പെടുന്നത് സംഘപരിവാര്‍ ബോധത്തില്‍ നിന്നുതന്നെയാണെന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം. ശ്രേയാംസ്‌കുമാറിന്റെ കല്‍പ്പറ്റയിലെ പരാജയത്തെ പോലും അതുമായി ചേര്‍ത്തുവയ്ക്കണമെന്നാണ് ഞാന്‍ പറയുന്നത്. കാരണം ഇത്രയും വലിയ ഇടതുതരംഗമുണ്ടായിട്ടും ശ്രേയാംസ് കുമാര്‍ പരാജയപ്പെട്ടതിന് കാരണം…അദ്ദേഹത്തെ അവിടുത്തെ ഇടതുവോട്ടര്‍മാര്‍ക്ക് പിടിച്ചിട്ടില്ല എന്നതാണ്. ഏറ്റവുമധികം സംഘപരിവാറിന് സ്‌പെയ്‌സ് കൊടുക്കുന്ന സ്ഥാപനമാണ് മാതൃഭൂമി പത്രവും ചാനലുമൊക്കെ…എന്നിട്ട് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്ബോള്‍ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്. ഏറ്റവുമധികം ലെഫ്റ്റ് ഹാന്‍ഡിലുകള്‍ എന്താണ് പറയുന്നത് എന്താണ് ഇടത് മുന്നണിക്ക് വന്‍വിജയം വേണം..ഇടത് എംപിയുടെ പരാജയത്തോടൊപ്പം..എന്നാണ് നടത്തിയ വലിയ പ്രചാരണം. കാരണം ആളുകള്‍ക്കറിയം അതിന്റെ ഒരുശരീരം എന്നു പറയുന്നത് സംഘപരിവാര്‍ ആണ് എന്ന്. ഇടത് വിരുദ്ധമാണ്…അത്്കൂടിയാണ്.’