ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയില്‍;ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം കൊച്ചിയില്‍ തിരിച്ചെത്തിയ ഉപ രാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനു നാവികസേന വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

Vice President M Venkayya Naidu in Kochi

0

കൊച്ചി: വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെ 10.45ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ ഉപ രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, എ.ഡി.ജി.പി വിജയ് സാഖറെ, റിയര്‍ അഡ്മിറല്‍ ആന്‍റണി ജോര്‍ജ്, സിറ്റി പൊലീസ് കമീഷണര്‍ സി. നാഗരാജു, ജില്ല കലക്ടര്‍ ജാഫര്‍ മാലിക്, സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ബി. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്.

ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

നാവികസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉപരാഷ്ട്രപതി പരിശോധിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം ചൊവ്വാഴ്ച രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍നിന്നു മടങ്ങും.

Vice President M Venkayya Naidu in Kochi