മാതൃഭൂമി വേണുവിനെ പുറത്താക്കി !

Venu Balakrishnan dismissed from Mathrubhumi

0

ചാനലുകൾ തമ്മിലുള്ള മത്സരത്തിൽ ഏറെ പിന്നിലായ മാതൃഭൂമിയെ സംബന്ധിച്ചടുത്തോളം കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.ചാനലിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകർ പടിയിറങ്ങിയത് കാര്യമായ ക്ഷീണം തന്നെയാണ് ഉണ്ടാക്കിയത്.

ഇപ്പോൾ പുറത്ത് വരുന്ന വിവരം മാതൃഭൂമിയെ സംബന്ധിച്ചടുത്തോളം ഏറെ നിർണ്ണായകമാണ്.ചാനലിന്റെ പ്രധാനപ്പെട്ട ചർച്ചയ്ക്ക് നേതൃത്വം നൽകിയ വേണു ബാലകൃഷ്‌ണൻ ചാനലിൽ നിന്നും പുറത്തായിരിക്കുന്നു.

സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കിയിരിക്കുന്നു.

വേണു ബാലകൃഷ്ണനെ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. സസ്‌പെന്‍ഷന് പിന്നാലെയാണ് പുറത്താക്കാന്‍ തീരുമാനം എടുത്തത്.വേണു സ്വയം രാജിവെച്ചെന്ന ചില വിവരവും പുറത്ത് വരുന്നുണ്ട്.

മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു.

ഉണ്ണി ബാലകൃഷ്‌ണൻ നേരത്തെ തന്നെ മാതൃഭൂമിയിൽ നിന്നും പടിയിറങ്ങിയിരുന്നു.ഇപ്പോൾ വേണുവും പടിയിറങ്ങുമ്പോൾ മാതൃഭൂമി കടുത്ത പ്രതിസന്ധിയിൽ ആണെന്ന് ഉറപ്പാണ്.ചാനൽ ചർച്ചകളിൽ മാതൃഭൂമിയുടെ ചർച്ചകൾ പ്രേക്ഷകരെ ആകർഷിക്കുന്ന അവസ്ഥ ഇനി എങ്ങനെ തിരികെ കൊണ്ട് വരാം എന്നതാണ് മാതൃഭൂമി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

എന്തായാലും ഇപ്പോൾ വേണു പടിയിറങ്ങുമ്പോൾ അത് മാതൃഭൂമി എന്ന മാധ്യമ സ്ഥാപനത്തെ സംബന്ധിച്ചടുത്തോളം പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.മാധ്യമ പ്രവർത്തക സ്ഥാപനത്തിലെ വനിതാ സെല്ലിൽ നൽകിയ പരാതിയാണ് ഇപ്പോൾ വേണുവിന്റെ പുറത്താക്കലിൽ എത്തി നിൽക്കുന്നത്.

അതേസമയം കുറച്ചുനാളായി വേണു പ്രൈം ടൈം ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നില്ല.വേണു ബാലകൃഷ്ണന്റെ സഹോദരനും ന്യൂസ് ഹെഡുമായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ നേരത്തെ മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ചിരുന്നു. മാതൃഭൂമിയിലെ ആഭ്യന്തര പ്രശ്‍നങ്ങളെ തുടർന്നായിരുന്നു ഉണ്ണി ബാലകൃഷ്‌ണന്റെ രാജി.

ചാനൽ റേറ്റിങ്ങിൽ മാതൃഭൂമി പിന്നിലായതും ഉണ്ണിയുടെ രാജിക്ക് കാരണമായിരുന്നു.ഇപ്പോള്‍ രാജീവ് ദേവരാജാണ് ന്യൂസിന്റെ തലപ്പത്ത്. എന്തായാലും ചാനലുകൾ തമ്മിലുള്ള മത്സരത്തിൽ മാതൃഭൂമി ഏറെ പിന്നിലാണ് ഇപ്പോൾ വേണു കൂടി പടിയിറങ്ങുമ്പോൾ മാതൃഭൂമി പുതിയ മുഖങ്ങൾ തേടേണ്ടി വരുമെന്നു ഉറപ്പാണ്.

എന്തായാലും മാതൃഭൂമി സ്വീകരിച്ച സ്ത്രീപക്ഷ നിലപാടിനെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല.വേണുവിനെ പോലെ മുതിർന്ന മാധ്യമ പ്രവർത്തകനെതിരെ മുഖം നോക്കാതെ മടികൂടാതെ നടപടി സ്വീകരിച്ച മാതൃഭൂമി സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വെച്ച് പൊറുപ്പിക്കില്ല എന്ന സന്ദേശം തന്നെയാണ് നൽകുന്നത്.

നേരത്തെയും ചില പരാതികൾ വേണുവേണിതിരെ ഉയർന്നിരുന്നു.എന്നാൽ അതിലൊന്നും നടപടിയെടുക്കാൻ കഴിഞ്ഞില്ല,വേണു ബാലകൃഷ്‌ണൻ ഉണ്ണി ബാലകൃഷ്‌ണന്റെ സംരക്ഷണയിൽ ആയിരുന്നു എന്നും മാതൃഭൂമിയിൽ സംസാരം ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഇപ്പോൾ ഉണ്ണിയുടെ പടിയിറക്കത്തിന് പിന്നാലെ വേണുവിനെതിരെ മാതൃഭൂമി ശിക്ഷ നടപടി സ്വീകരിക്കുമ്പോൾ അതിനു മറ്റു ചില മാനങ്ങളുമുണ്ട്.

മാതൃഭൂമിയിൽ എത്ര ഉന്നതരായാലും തെറ്റ് ചെയ്‌താൽ ശിക്ഷിക്കപ്പെടും എന്ന സന്ദേശം തന്നെയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.വേണുവിന് പകരം ആര് എന്നതിന് മാതൃഭൂമി ഉത്തരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം

Venu Balakrishnan dismissed from Mathrubhumi