സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു ;ആരോഗ്യനില തൃപ്തികരമെന്ന്‌ ആശുപത്രി അധികൃതർ

Covid confirmed to Sourav Ganguly

0

 

കൊല്‍ക്കത്ത : ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നിരുന്നാലും ഗാംഗുലിയുടെ രക്ത സാംപിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയയ്ക്കും.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യവും പരിശോധിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ വര്‍ഷം രണ്ട് തവണ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യ തവണ നെഞ്ചുവേദന അനുഭവപ്പെട്ട് 20 ദിവസത്തിന് ശേഷം വീണ്ടും ബുദ്ധിമുട്ട് തോന്നുകയായിരുന്നു.

ജനുവരി 28ന് ആഞ്ചിയോപ്ലാസ്റ്റിയും ചെയ്തു. മാര്‍ച്ചില്‍ ജോലിയില്‍ തിരിച്ചെത്തിയ ഗാംഗുലി വാക്സിനേഷനും പൂര്‍ത്തിയാക്കിയിരുന്നു. ഗാംഗുലിയുടെ സഹോദരന്‍ സ്നേഹാഷിഷ് ഗാംഗുലിയും നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു.

Covid confirmed to Sourav Ganguly