എൻ എസ് എസിനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് വി. മുരളീധരൻ !

V Muraleedharan Against CPM on NSS issue

0

എൻ.എസ്.എസിനെ ആക്രമിക്കുന്നത് അനുവദിക്കില്ല താക്കീതുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ.  വിജയലഹരിയിൽ എൻ.എസ്.എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി  സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ വ്യക്തമാക്കി.ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത് എന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി.

സുകുമാരൻ നായരടക്കം ആർക്കും രാഷ്ട്രീയ നിലപാടുകൾ പറയാൻ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യ. ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നത് മഹാപാതകമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ശബരിമല വിഷയത്തിൽ കടകംപ്പള്ളിയുടെയും മറ്റ് നേതാക്കളുടെയും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചനയായിരുന്നു എന്നതിന്‍റെ  തെളിവാണ് എൻ.എസ്.എസിനു മേലുള്ള ആക്രമണം എന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

സാമുദായിക ചേരിതിരിവുണ്ടാക്കിയാണ്  ഇടതു വിജയമെന്ന യാഥാർഥ്യം എല്ലാവർക്കുമറിയാം.തീവ്ര മുസ്ലീം,  ജിഹാദി സംഘടനകളുടെ രാഷ്ട്രീയ, സാമ്പത്തിക പിന്തുണയിൽ നേടിയ വിജയം സിപിഎമ്മിനെ ലഹരിപിടിപ്പിച്ചിരിക്കുന്നു.

ഹൈന്ദവ വിശ്വാസികൾക്കും ആചാരങ്ങൾക്കും മേൽ വരാനിരിക്കുന്ന കടന്നാക്രമണങ്ങളുടെ തുടക്കമാണ് സുകുമാരൻ നായരുടെ മേൽ നടത്തുന്നത്. ഇത് തുറന്നു പറയുന്ന തന്നെ  വർഗീയ വാദിയായി ചിത്രീകരിക്കാൻ മുന്നിട്ടിറങ്ങുന്നത് കോൺഗ്രസായിരിക്കുമെന്ന് അറിയമെന്നും മന്ത്രി പറഞ്ഞു.

കാലങ്ങളായി പാലു കൊടുത്ത കയ്യിൽ ചിലർ കടിച്ചതാണ് കേരളത്തിലെ ദയനീയ പരാജയത്തിന് കാരണമെന്ന് കോൺഗ്രസും തിരിച്ചറിയണം.ഇനിയെങ്കിലും മുസ്ലീം സഹോദരങ്ങളെ വോട്ട് ബാങ്കായി മാത്രം കാണുന്ന വിഷലിപ്ത രാഷ്ട്രീയം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാവണമെന്നും മന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി വി.മുരളീധരൻ തന്റെ പ്രസ്താവനയിലൂടെ സി പി എം നെ കടന്നാക്രമിക്കുമ്പോൾ കോൺഗ്രസിനേയും വെറുതെ വിടുന്നില്ല. എൻ എസ് എസി നെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന അക്രമങ്ങളും സി പി എം നേതാക്കളുടെ പ്രസ്താവനയും മുഖ്യമന്ത്രിയുടെ വിമർശനവും ഒക്കെ എടുത്ത് കാട്ടിയുള്ള വിമർശനം വി.മുരളീധരൻ നടത്തുമ്പോൾ അതിന് കേരള രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ട്.

എന്തായാലും NSS നെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരിക്കുന്നത് സി പി എം നുള്ള മുന്നറിയിപ്പ് തന്നെയാണ്. ശബരിമലയിലെ ആചാര സംരക്ഷണത്തിലടക്കം എൻ എസ് എസ് സ്വീകരിച്ച നിലപാടുകൾ പലപ്പോഴും സി പി എം നെ പ്രതിരോധത്തിലാക്കിയിരുന്നു.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഇടത് മുന്നണി നേതാക്കൾ എൻ എസ് എസിനെ ലക്ഷ്യം വെച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ഇടത് മുന്നണി എൻ എസ് എസി നെ വിമർശിക്കുന്നത് പക പോക്കൽ രാഷ്ട്രീയത്തിന്റെ വികൃത രൂപമാണ്.

എതിർ നിലപാട് സ്വീകരിക്കുന്നവരെ നിശബ്ദമാക്കാനുള്ള തന്ത്രമാണോ സി പി എം എൻ എസ് എസിനെതിരെ തിരിയുന്നതിന്റെ കാരണം എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഇപ്പോൾ കേന്ദ്ര മന്ത്രി വി. മുരളീധരൻ നിലപാട് വ്യക്തമാക്കിയപ്പോൾ അത് സി പി എം നുള്ള മറുപടി തന്നെയാണ്.

എൻ എസ് എസിനൊപ്പം തന്നെയാണ് താൻ എന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കുമ്പോൾ അത് സി പി എം ന് മാത്രമല്ല കോൺഗ്രസിനും ഉള്ള സന്ദേശമാണ്. കോൺഗ്രസ് ചില കാര്യങ്ങളിൽ പുലർത്തുന്ന മൗനവും ഇരട്ടത്താപ്പും ഒക്കെ എടുത്ത് കാട്ടിയുള്ള വിമർശനം തന്നെയാണ് വി.മുരളീധരന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്തായാലും എൻ എസ് എസിനൊപ്പം തങ്ങളുണ്ട് എന്ന നിലപാട് തന്നെയാണ് വി.മുരളീധരന്റെത്.

 

 

V Muraleedharan Against CPM on NSS issue