വ്യാജ ഫെയ്‌സ് ബുക് അകൗണ്ട് ഉണ്ടാക്കി ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസില്‍ ഒന്നാം പ്രതി പിടിയില്‍

The first accused has been arrested in the case of morphing and circulating the image

0

തിരുവനന്തപുരം: ഫെയ്‌സ് ബുക് അകൗണ്ടില്‍ നിന്നും കരസ്ഥമാക്കിയ ഉന്നത സര്‍കാര്‍ ഉദ്യോഗസ്ഥയുടെ ഫോടോ മോര്‍ഫ് ചെയ്ത ശേഷം വ്യാജ ഫെയ്‌സ് ബുക് അകൗണ്ട് വഴി പ്രചരിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍.

തിരുവനന്തപുരം സ്വദേശി അഭിലാഷിനെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയായ അഭിലാഷ് ഉദ്യോഗസ്ഥയുടെ മോര്‍ഫ് ചെയ്ത ഫോടോ വ്യാജ ഫെയ്‌സ് ബുക് അകൗണ്ടിലും ‘മല്ലു ചേച്ചി’ എന്ന പോണ്‍ ഫെയ്‌സ് ബുക് പേജ് വഴിയും പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

ഫെയ്‌സ്ബുക്, ഗൂഗിള്‍, ജിയോ അധികൃതരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മെയില്‍ ഐഡി, ഐ പി അഡ്രസ്, കൂടാതെ മൊബൈല്‍ നമ്ബരുകളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പിടികൂടി അറസ്റ്റ് ചെയ്തത്.

പ്രതി ഉപയോഗിച്ച ഡിവൈസുകളും പിടിച്ചെടുത്തു. ഈ ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത കേസിലെ രണ്ടാം പ്രതി കോഴിക്കോട് സ്വദേശി ബാബു (42)വിനെ കോഴിക്കോട് നിന്നും ജൂലൈ ആദ്യം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സിറ്റി പൊലീസ് കമിഷണര്‍ ഐ ജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഡി വൈ എസ് പി ടി ശ്യാംലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ് എസ് പി, എസ് ഐ മനു ആര്‍ ആര്‍, പൊലീസ് ഓഫിസര്‍മാരായ വിനീഷ് വി എസ്, സമീര്‍ഖാന്‍ എ എസ്, മിനി എസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

The first accused has been arrested in the case of morphing and circulating the image