വ്യാജ വാർത്ത പൊളിച്ചടുക്കി വി.മുരളീധരൻ !

0

സംസ്ഥാനത്ത് വാക്സിൻ ക്ഷാമമെന്ന മാധ്യമങ്ങളുടെ പ്രചരണത്തെ തുറന്ന് കാട്ടി കേന്ദ്ര മന്ത്രി വി.മുരളീധരൻ രംഗത്ത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായ വിമർശനമാണ് കേന്ദ്രമന്ത്രി മാധ്യമങ്ങൾക്കും സി പി എം നും എതിരെ നടത്തിയത്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

” മാധ്യമങ്ങളെ  ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ മികച്ച ഉദാഹരണം…

കേന്ദ്രം ബോധപൂർവം വാക്സിൻ ക്ഷാമമുണ്ടാക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കലാണ് ലക്ഷ്യം..

വാക്സിൻ വിതരണം കാര്യക്ഷമമായി നടത്താൻ അടുത്ത 15 ദിവസം എത്ര ഡോസ് ലഭ്യമാക്കുമെന്ന് ഓരോ സംസ്ഥാനത്തെയും അറിയിക്കാറുണ്ട്….

ഇപ്പോഴത്തേത് ക്ഷാമമല്ലെന്ന ഉത്തമബോധ്യത്തോടെയാണ് കേരള സർക്കാർ ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്….

നൽകുന്ന വാക്സീൻ വേണ്ട രീതിയിൽ വിതരണം ചെയ്യുന്നില്ല എന്ന കേന്ദ്ര വിമർശനത്തോടുള്ള പ്രതികാരമാണ് ഈ വാർത്ത.. .

കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള വാക്സീൻ വിതരണവും രാജ്യത്താകെ 91% പൂർത്തിയായങ്കിലും കേരളത്തിൽ 74% മാത്രമാണ്…

ഈ കണക്ക് പുറത്തു വന്നതിൻ്റെ ജാള്യത മറയ്ക്കാനാണ് വാക്സീൻ ക്ഷാമമെന്ന വാർത്ത….

ഈ 15 ദിവസം കേന്ദ്ര സർക്കാർ ലഭ്യമാക്കിയ വാക്സീൻ്റെ കണക്ക് പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറാവണം…

അതിൽ കുറവ് വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം….

മഹാമാരിയെ വ്യാജവാർത്തയ്ക്കും കേന്ദ്ര വിരുദ്ധതയ്ക്കും ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം….

വസ്തുതകൾ മനസിലാക്കാതെ തലക്കെട്ടുകൾ നൽകുന്ന മലയാള മാധ്യമങ്ങൾ സ്വന്തം വിശ്വാസ്യതയാണ്  ഇല്ലാതാക്കുന്നത്….

മുൻപിൻ നോക്കാതെ കേന്ദ്രവിമർശനത്തിനിറങ്ങുന്നവർ കേരളം എന്തുകൊണ്ട് ഇപ്പോഴും രോഗവ്യാപനത്തിൽ മുൻപന്തിയിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള ആർജവം കൂടി കാട്ടണം…..” ഇങ്ങനെ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്ന വി. മുരളീധരൻ വാക്സിൻ ക്ഷാമം എന്ന വാർത്തയുടെ ചിത്രവും തന്റെ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. വി.മുരളീധരൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഏറെ ഗൗരവമുള്ള കാര്യം തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. മഹാമാരിയെ കേന്ദ്ര വിരുദ്ധതയ്ക്കും വ്യാജ വാർത്തയ്ക്കും ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന് പറയുന്ന കേന്ദ്ര മന്ത്രി കോവിഡ് വ്യാപനത്തിൽ കേരളം എങ്ങനെ മുൻപന്തിയിൽ നിൽക്കുന്നെന്ന് മാധ്യമങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള ആർജ്ജവം കാട്ടണമെന്നും പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കേന്ദ്ര മന്ത്രി സി പി എം മാധ്യമ അച്ചുതണ്ടിനെ തന്നെയാണ് തുറന്ന് കാട്ടുന്നത്.

കേന്ദ്രസർക്കാർ നൽകുന്ന വാക്സിൻ കേരളം വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല എന്ന വിമർശനത്തോടുള്ള പ്രതികാരമാണ് സർക്കാർ പ്രചരിപ്പിക്കുന്ന വ്യാജ വാർത്ത എന്നും വി.മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഏറെ പ്രാധാന്യമുള്ള ഒരു കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. വാക്സിൻ വിതരണം കാര്യക്ഷമമായി നടത്താൻ അടുത്ത 15 ദിവസം എത്ര ഡോസ് ലഭ്യമാക്കുമെന്ന് ഓരോ സംസ്ഥാനത്തേയും അറിയിക്കുമെന്നത്. ഇക്കാര്യം വി. മുരളീധരൻ വ്യക്തമാക്കുമ്പോൾ തന്നെ വാക്സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങളും നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടതാണെന്ന് വ്യക്തമാണ്. എന്നായാലും കേരളത്തിലെ ഇടത് മുന്നണി സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം വെച്ച് കൊണ്ടുള്ള നീക്കം തന്നെയാണ് കേന്ദ്ര മന്ത്രി തുറന്ന് കാട്ടുന്നത്