ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി

0

ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി. ആദ്യം മേയ്​ നാല്​ വരെയും പിന്നീട്​ മേയ്​ 14 വരെയും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അടുത്ത അറിയിപ്പുണ്ടാകുന്നത്​ വരെ വിലക്ക്​ നീട്ടുന്നതായി ദേശീയ ദുരന്ത നിവാരണ സമിതിയും സിവില്‍ ​ഏവിയേഷനും അറിയിച്ചു.

ഇന്ത്യയില്‍ കോവിഡ്​ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ്​ വിലക്ക്​. 14 ദിവസത്തിനിടെ ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇന്ത്യ വഴി യാത്ര ചെയ്​തവര്‍ക്കും യാത്രാവിലക്കുണ്ട്​.