യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അസ്മി ഇന്ത്യ വിട്ടു

0

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു.റഷീദ് ഖാമിസ് അല്‍ അസ്മിയാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. ഞായറാഴ്ച റഷീദ് തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്ക് പോയിരുന്നു. അവിടെനിന്നും യുഎഇയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തില്‍ എന്‍ഐഎ അന്വേഷണം നടക്കുന്നതിനിടെയാണ് അറ്റാഷെ ഇന്ത്യ വിട്ടു പോയത്.