മയക്കുമരുന്ന്​ ഗുളികകളുമായി രണ്ട്​ യുവാക്കള്‍ പിടിയില്‍

Two youths arrested with drugs

0

പു​ന​ലൂ​ര്‍: മാ​ര​ക മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ളു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ളെ പു​ന​ലൂ​ര്‍ എ​ക്സൈ​സ് സി.​ഐ​യും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്തു.

പു​ന​ലൂ​ര്‍ പേ​പ്പ​ര്‍​മി​ല്ലി​ന് സ​മീ​പം ക​ല്ലു​മ​ല സ്വ​ദേ​ശി​ക​ളാ​യ അ​ല​ന്‍ ജോ​ര്‍​ജ്, വി. ​വി​ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍​നി​ന്ന്​ 46 ഗ്രാം ​തൂ​ക്കം വ​രു​ന്ന 82 ഗു​ളി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.

പേ​പ്പ​ര്‍​മി​ല്‍ ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച്‌ വ്യാ​പ​ക​മാ​യി മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ക​ച്ച​വ​ടം ന​ട​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്സൈ​സ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തി​വ​ര​വേ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

അം​ഗീ​കൃ​ത ഡോ​ക്ട​റു​ടെ പ്രി​സ്ക്രി​പ്ഷ​നി​ല്‍ മാ​ത്ര​മേ വി​ത​ര​ണം ചെ​യ്യാ​വൂ എ​ന്ന് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് നി​ഷ്ക​ര്‍​ഷി​ച്ചി​ട്ടു​ള്ള നൈ​ട്ര​സ്പ ഗു​ളി​ക​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ കു​റി​പ്പ് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ളി​ല്‍​നി​ന്നാ​ണ് ഇ​വ​ര്‍ ഗു​ളി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്‍​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​യ അ​ല​ന്‍ ജോ​ര്‍​ജ് മു​മ്ബ് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ ജ​യി​ല്‍ ക​ഴി​ഞ്ഞി​ട്ട് ഒ​രു​മാ​സം മു​മ്ബാ​ണ് ഇ​റ​ങ്ങി​യ​ത്.

ഡി​പ്ലോ​മ വി​ദ്യാ​ര്‍​ഥി​യാ​യ വി​ജ​യ് സം​സ്ഥാ​ന ക​ബ​ഡി ചാ​മ്ബ്യ​നാ​ണ്. ന്യൂ ​ഇ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഹ​രി ആ​ഘോ​ഷ​ത്തി​നാ​യി സ​മാ​ഹ​രി​ച്ച ഗു​ളി​ക​ക​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പു​ന​ലൂ​ര്‍ എ​ക്സൈ​സ് സി.​ഐ കെ. ​സു​ദേ​വ​ന്‍ പ​റ​ഞ്ഞു.

പ്രി​വ​ന്‍​റീ​വ് ഓ​ഫി​സ​ര്‍ വൈ. ​ഷി​ഹാ​ബു​ദ്ദീ​ന്‍, സി.​ഇ.​ഒ​മാ​രാ​യ ഷാ​ജി, അ​രു​ണ്‍ കു​മാ​ര്‍, റോ​ബി, ര​ജീ​ഷ് ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.

Two youths arrested with drugs