ക്ഷേത്രം‍ വീണ്ടെടുത്ത് സേവാഭാരതി പ്രവര്‍ത്തകര്‍;നൂറ് സേവാഭാരതി പ്രവർത്തകരുടെ രണ്ട് ദിവസത്തെ പ്രയത്നഫലം

Two days' work of a sevabharathi

0

 

കോട്ടയം: കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും സഹായ ഹസ്തമായി കർമ്മനിരതരായി പൊതുജനമധ്യത്തിൽ ഇറങ്ങി പ്രവർത്തിച്ചവരാണ് സേവാ ഭാരതി പ്രവർത്തകർ.കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ക്ഷേത്ര പരിസരത്തും ചുറ്റമ്ബലത്തിലും അടിഞ്ഞ മണല്‍ സേവാഭാരതി പ്രവര്‍ത്തകര്‍ നീക്കി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ എസ്‌എന്‍ഡിപി 3545-ാം നമ്ബര്‍ വെമ്ബിളി ശാഖയുടെ ശ്രീമഹാമായ ദേവി ക്ഷേത്രത്തിന്റെ പരിസരത്തും ചുറ്റമ്ബലത്തിലുമാണ് മണല്‍ നിറഞ്ഞത്.

ശ്രീകോവിലിന് സമീപത്ത് നാലടിയോളം മണല്‍ നിറഞ്ഞതോടെ ക്ഷേത്രം തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഭക്തരും ക്ഷേത്രഭാരവാഹികളും വിഷമത്തിലായ ഘട്ടത്തിലാണ് സേവാഭാരതിയുടെ സഹായമെത്തിയത്. ഇതേത്തുടര്‍ന്ന് നൂറ് സേവാഭാരതി പ്രവര്‍ത്തകര്‍ രണ്ട് ദിവസം നടത്തിയ പ്രയത്‌നത്തിനൊടുവിലാണ് ക്ഷേത്രം കഴുകി വൃത്തിയാക്കിയത്. ക്ഷേത്രത്തിന്റെ കിണര്‍ മൂടിയ അവസ്ഥയിലാണ്. അടുത്ത ദിവസം സേവാഭാരതി പ്രവര്‍ത്തകര്‍ കിണറും വൃത്തിയാക്കും.

Two days’ work of a sevabharathi