വികസനത്തിലൂടെ ലക്ഷദ്വീപിനെ അടിമുടി മാറ്റി മോദി സർക്കാർ ;രണ്ട് ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു

Two colleges were inaugurated by the Vice President

0

കവരത്തി ; പുതുവത്സരത്തിൽ ലക്ഷദ്വീപിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. കേന്ദ്ര സർക്കാർ നിർമ്മിച്ച രണ്ട് ആർട്‌സ് ആന്റ് സയൻസ് കോളേജകൾ ഉദ്ഘാടനം ചെയ്തു.

കടമത്ത് ദ്വീപിലും ആന്ത്രോത്ത് ദ്വീപിലുമാണ് കോളേജുകൾ ആരംഭിച്ചത്.
പെൺകുട്ടികൾ അടക്കമുള്ളവർക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച ജോലി സ്വന്തമാക്കാനും പുതിയ കലാലയങ്ങൾ വഴിതുറക്കുമെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു.

വരും തലമുറയുടെ നൈപുണ്യം വികസിപ്പിക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിക്കാൻ അദ്ദേഹം പോണ്ടിച്ചേരി സർവ്വകലാശാലയോട് ആവശ്യപ്പെട്ടു.

പോണ്ടിച്ചേരി സർവ്വകലാശാലയുടെ കീഴിലാണ് ഈ കോളേജുകൾ പ്രവർത്തിക്കുന്നത്. ലക്ഷദ്വീപിൽ ഇക്കോ ടൂറിസത്തിനും മത്സ്യന്ധനത്തിലും കൂടുതൽ സാദ്ധ്യതകൾ ഉളളതിനാൽ അക്വാകൾച്ചർ, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ കോഴ്‌സുകൾ പഠിക്കാനും അദ്ദേഹം കുട്ടികളോട് നിർദ്ദേശിച്ചു.

ലക്ഷദ്വീപില്‍ ഇക്കോ ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് വന്‍ സാധ്യതകളുണ്ടെന്നു പറഞ്ഞ അദ്ദേഹം കോളജുകളിലെ അക്വാകള്‍ച്ചര്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി കോഴ്‌സുകള്‍ പഠിക്കാനും കുട്ടികളോട് നിര്‍ദേശിച്ചു.

അഡ്മിനിസ് ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, മുഹമ്മദ് ഫൈസല്‍ എംപി, പോണ്ടിച്ചേരി യൂണി. വിസി തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. രാവിലെ നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം കപ്പൽശാലയിൽ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദർശിക്കും.

തുടർന്ന് കൊച്ചി കാക്കനാടുള്ള ഡിആർഡിഒയുടെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എൻപിഒഎൽ), സന്ദർശിക്കുകയും ടോഡ് എറെയ് ഇന്റഗ്രേഷൻ ഫെസിലിറ്റിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്യും.

Two colleges were inaugurated by the Vice President