അമേരിക്കയിൽ ഒബാമയുൾപ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

0

അമേരിക്കയിൽ ഒബാമയുൾപ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂയോര്‍ക്ക്:ക്രിപ്റ്റോ കറൻസിയായ ബിറ്കോയിൻ ആവശ്യപ്പെട്ടു കൊണ്ട് അമേരിക്കയിൽമൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ് ഉള്‍പ്പെടെയുള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇതിൽ ശതകോടീശ്വരന്മാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ ഉണ്ട്. ബില്‍ ഗേറ്റ്സിന് പുറമേ, മുന്‍ പ്രസിഡന്റ് ബാരാക് ഒബാമ, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, ടെസ്‍ല ഉടമ എലോണ്‍ മസ്ക്, ജെഫ് ബെസോസ്, കിം കർദാഷിയാൻ, റാപ്പർ കാനി വെസ്റ്റ് എന്നിവരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ആപ്പിളിന്റെ ഔദ്യോഗിക അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ട കൂട്ടത്തിലുണ്ട്
ഹാക്ക് ചെയ്യപ്പെട്ട എല്ലാ അക്കൗണ്ടുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത് ഒരേ സന്ദേശമാണ്- ‘കോവിഡ് കാരണം ഞാന്‍ എന്റെ സമൂഹത്തിന് തിരികെ നല്‍കുകയാണ്! താഴെ നല്‍കിയിരിക്കുന്ന എന്റെ വിലാസത്തിലേക്ക് അയക്കുന്ന ബിറ്റ്കോയിന്റെ ഇരട്ടി തുക ഞാന്‍ നിങ്ങള്‍ക്ക് നല്‍കും. ഇതാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട സന്ദേശം

സമീപ കാല ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഹാക്കിങ്ങാണ് നടന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
പണം ആവശ്യപ്പെട്ടുള്ള സന്ദേശം ഇവരുടെ അക്കൗണ്ടുകളിലും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്ക് ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. ഏതാനും മിനുട്ടുകൾ മാത്രമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ക്രിപ്റ്റോ കറൻസിയെ പിന്തുണക്കുന്നവരാണ് ഹാക്കർമാർ എന്ന് കരുതപ്പെടുന്നു.
പാസ്‍വേര്‍‍ഡ് മാറ്റാനുള്ള ശ്രമം പരാജയപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും പരിഹാരനടപടികള്‍ സ്വീകരിക്കുന്നതായും ട്വിറ്റര്‍ വ്യക്തമാക്കി.

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ അസാധാരണ നടപടികളിലേക്ക് കടന്നിരിക്കുകയാണ് ട്വിറ്റര്‍. ചില അക്കൗണ്ടുകളിലെ സന്ദേശങ്ങള്‍ പൂര്‍ണമായി പ്രസിദ്ധീകരിക്കുന്നതിന് ട്വിറ്റര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ അക്കൗണ്ടുകളില്‍ സെലിബ്രിറ്റികള്‍, പത്രപ്രവര്‍ത്തകര്‍, വാര്‍ത്താ ഏജന്‍സികള്‍, സര്‍ക്കാരുകള്‍, രാഷ്ട്രീയക്കാര്‍, രാഷ്ട്രത്തലവന്മാര്‍, അടിയന്തര സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരത്തിലുള്ള നിയന്ത്രണം ട്വിറ്റര്‍ പ്ലാറ്റുഫോം ഉപയോഗിക്കുന്ന ഉപഭോക്താക്കളെ എങ്ങനെ സ്വീധിനക്കുമെന്നതില്‍ വ്യക്തയില്ല. സംഭവത്തെകുറിച്ച്‌ ട്വിറ്റര്‍ അന്വേഷണം ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ പാസ് വേര്‍ഡ് മാറ്റണമെന്നും ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

വ്യക്തിഗത അക്കൗണ്ടുകളിലൂടെയല്ലാതെ സിസ്റ്റം തലത്തില്‍ ഹാക്കര്‍മാര്‍ പ്രവേശനം നേടിയിരിക്കാമെന്നാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്. ഇതുവരെ ഒരു പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ ഏറ്റവും വലിയ ഹാക്കാണ് നടന്നിരിക്കുന്നതെന്ന് സൈബര്‍ സുരക്ഷ കമ്ബനിയായ ക്രൗഡ് സ്ട്രൈക്ക് സഹസ്ഥാപകനായ ദിമിത്രി അല്‍പെറോവിച്ച്‌ പറഞ്ഞു. സംഭവം ട്വിറ്ററിന്റെ സൈബര്‍ സുരക്ഷയെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് നിരവധി വിദഗ്ധര്‍ പറഞ്ഞു.