നിലവിളക്കു പാടില്ല ;താലി തിരികെ നൽകിയ സംഭവത്തിൽ ട്വിസ്റ്റ്;വരൻ മതം മാറി

Twist on the incident

0

കൊല്ലം;വിവാഹവേദിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി വരന് തിരിച്ച് നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും വലിയ രീതിയില്‍ പുറത്തു വന്നു.വാര്‍ത്തയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. വിവാഹ വേദിയിലെത്തിയ വരന്‍ ഷൂസ് മാറ്റാന്‍ വിസമ്മതിച്ചെന്നും നിലവിളക്ക് കൊളുത്തരുതെന്നും പറഞ്ഞതിന് പിന്നാലെ വധു താലി ഊരി നല്‍കിയെന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ടുകള്‍.

പെണ്‍കുട്ടിയുടെ അഹങ്കാരമായിട്ടാണ് ചില ആളുകള്‍ അത് ചിത്രീകരിച്ചത്. എന്നാല്‍ ആ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റാണ് ഇപ്പോള്‍ പുറത്തു വരുവന്നത്.സംഭവം ഇങ്ങനെയാണ്.കൊല്ലം ആല്‍ത്തറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചത്.

വീട്ടുകാര്‍ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണ് വിവാഹം നടത്താന്‍ വരനും കൂട്ടരും എത്തിയത്.കൊല്ലം കടയ്ക്കലില്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലാണ് കല്യാണം നടത്താന്‍ നിശ്ചയിച്ചത്. എന്നാല്‍ വേദിയിലെത്തിയ വരന്‍ കാലിലെ ഷൂസ് മാറ്റാന്‍ വിസമ്മതിക്കുകയും വധുവിന്റെ വീട്ടുകാരോട് നിലവിളക്ക് കൊളുത്തരുതെന്ന് പറയുകയും ചെയ്തു.വരന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുവതിയുടെ വീട്ടുകാര്‍ വേദിക്ക് പുറത്ത് വച്ച് വിവാഹം നടത്തി.

താലി കെട്ടിയ ശേഷം മടങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തര്‍ക്കമുണ്ടായി.തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട് ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം പെണ്‍കുട്ടി യുവാവ്് കെട്ടിയ താലി തിരിച്ച് നല്‍കി.ഇതിനെ വലിയ തോതില്‍ വാര്‍ത്തയായി നല്‍കി മാധ്യമങ്ങള്‍ ഇതിന്റെ ഒരു വശം മാത്രമാണ് നല്‍കിയത്.

എന്നാല്‍ സത്യത്തില്‍ വരന്‍ മതം മാറിയത് അറിയാതെയാണ് വധുവിന്റെ ബന്ധുക്കള്‍ വിവാഹ വേദിയിലെത്തിയത്.പോലീസ് നടത്തിയ അന്വേഷണത്തിലാണ് വരന്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ച വിവരം പുറത്തുവരുന്നത്. മാത്രമല്ല യുവാവിന്റെ കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.വഞ്ചനാ കുറ്റത്തിന് വധുവിന്റെ വീട്ടുകാര്‍ പോകുന്നതായിട്ടാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍.

ഒരു ദേശീയ മാദ്ധ്യമത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.ഇതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഇടപെടല്‍ പ്രശംസനീയമാണ്. താലി കെട്ടി എന്നോര്‍ത്ത് പെണ്‍കുട്ടിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും മകള്‍ ജീവിതകാലം മുഴുവന്‍ ഒരു കളളന്റെ കൂടെ ജീവിക്കേണ്ടി വരുന്നതിനെ തന്ത്രപൂര്‍വ്വമാണ് ഒഴിവാക്കിയത്.മാത്രമല്ല താലികെട്ടിയത് കൊണ്ട് വരന്റെ മതമാറ്റം വധുവിന്റെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നെങ്കില്‍ പിന്നീട് പെണ്‍കുട്ടി ദുഖിക്കേണ്ടി വരുമായിരുന്നു.

പെണ്‍കുട്ടിയെ പിന്നീട് മതം മാറ്റാന്‍ നിര്‍ബദ്ധിക്കുകയും അത് പെണ്‍കുട്ടിയുടെ ജീവന് തന്നെ ഭീഷണി ആകുമായിരുന്ന സംഭവമാണിത്. മാതാപിതാക്കള്‍ളുടെ സംമയബന്ധിതമായ പ്രവര്‍ത്തനത്തെ ്അഭിനന്ദിച്ചേ മതിയാകു.

Twist on the incident