20 ഫ്രോഡ് ന്യൂസ്

twenty fraud news

0

മുട്ടിൽ മരം മുറി കേസ് കഴിഞ്ഞപ്പോൾ തന്നെ  ട്വന്റിഫോര്‍ ന്യൂസുകാര്‍ക്ക് തീര്‍പ്പാക്കാന്‍ അടുത്തൊരു കേസു കൂടി കൂട്ടത്തിലുള്ളവര്‍ എടുത്തു നല്‍കി എന്നു പറഞ്ഞാല്‍ പോരേ……

അരുണ്‍ കുമാര്‍, ദീപക് ധര്‍മടം ഇപ്പോള്‍ സഹിന്‍ ആന്റണി ഇങ്ങനെ പോകുന്നു വിവാധ നായകന്‍മാരുടെ പട്ടിക. അടുത്തൊരു കേസ് കേരളത്തില്‍ ഇനി വന്നാല്‍ ചിലപ്പോള്‍ ഇനിയും പേരുകളുടെ എണ്ണം നീളാം.

ഓരോ കേസിലായി ഓരോരുത്തരായി കുടുങ്ങുന്നതിനു പിന്നാലെ ഇവരെയെല്ലാം സസ്പന്റ് ചെയ്തും വരുമ്പോള്‍ ചാനല്‍ പൂട്ടിക്കെട്ടേണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ടി വരുമോ എന്ന് സംശയമാണ്. അതോ കാണുന്ന ജനങ്ങളുടെ കണ്ണു മൂടിക്കെട്ടാന്‍ വേണ്ടി മാത്രമുള്ള ഒരു നാടകം മാത്രമാണോ ഇതെന്ന് ആരെങ്കിലും ചിന്തിച്ചാലും അതിനെ തെറ്റു പറയാനാകുമോ.

സര്‍ക്കാര്‍ ശമ്പളം പറ്റി സ്വകാര്യ ചാനലില്‍ പണിയെടുത്ത അരുണും മുട്ടില്‍ മരം മുറി കേസിലെ ദീപക് ധര്‍മടത്തിന്റെ ബന്ധവും  പുറത്തു വന്നപ്പോള്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാനെന്നോണം ധര്‍മടത്തനെതിരേ 24 നടപടി സ്വീകരിച്ചു. പ്രതികളുമായി ഏകദേശം നൂറിലേറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ധര്‍മടത്തിനെതിരേ റിപ്പോര്‍ട്ട് പുറത്തു വന്നത്. മരം മുറിയൊന്നു മറന്നു തുടങ്ങും മുന്‍പു തന്നെ പുതിയാതായി വന്ന പുരാവസ്തു കേസിലും 24ന്റെ് സ്വന്തം കൊച്ചി റിപ്പോര്‍ട്ടര്‍ തല വച്ചു കൊടുത്തു.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളെ വഴി തിരിക്കുന്നതിനിടയില്‍ സ്വയം പെട്ടു പോയെന്നു പറയുന്നതായിരിക്കും ശരി. ശബരിമല വിഷയത്തില്‍ വിശ്വാസങ്ങളെ സംരക്ഷിക്കാനായി ഒരു വിഭാഗം മുന്നോട്ടു വന്നപ്പോള്‍ അവരെ പോലും ഭിന്നിപ്പിക്കാനായി ഏതൊക്കെയോ തട്ടിപ്പുകാരില്‍ നിന്നും വ്യജ രേഖകള്‍ കെട്ടിച്ചമച്ച് വാര്‍ത്തയുണ്ടാക്കുന്നത് ഏതു മാധ്യമധര്‍മത്തില്‍ പെടുമെന്നും ഇത്തരമൊരു വാര്‍ത്ത കണ്ടെത്തി തെറ്റിദ്ദാരണ പടര്‍ത്തിയത് ഏതു താല്‍പ്പര്യത്തിന്റെ പേരിലായിരുന്നു എന്നും ഇവര്‍ തന്നെ പറയണം.  

ശബരിമലയിലെ ആധികാരിക വിവരങ്ങള്‍ ഉള്‍പ്പെടുന്ന രാജ തിട്ടൂരം കൊണ്ടു വന്നതിനോടൊപ്പം അതു വായിക്കാനുള്ള പ്രഗത്ഭനായ കോലെഴുത്തു കലാകാരനെയും കൊണ്ടു വരാന്‍ സഹിന്‍ ആന്റണി കുറച്ചധികം ബുദ്ധിമുട്ടിക്കാണുമെന്നു തന്നെ പറയാം. എന്തായാലും മോന്‍സണ്‍ മാവുങ്കല്‍ പിടിക്കപ്പെട്ടതോടെ സഹിന്റെ റിപ്പോര്‍ട്ടും 24 ന്യൂസിന്റെ ആധികാരികതയും വിശ്വാസ്യതയും  ഒന്നു കൂടി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കേവലം ഒരു വ്യക്തിയുടെ സ്വകാര്യ പുരാവസ്തു ശേഖരത്തില്‍ നിന്നും കിട്ടിയ കുറച്ചു എഴുത്തുകള്‍ വച്ച് എങ്ങനെയാണ് മുന്‍നിര മാധ്യമം എന്നു പേരുള്ള ഒരു ചാനലിന് ഇത്രയും ആധികാരികമായി ശബരിമല പോലുള്ള ഒരു ക്ഷേത്രത്തെ പറ്റി  ലോകത്തോട് വിളിച്ചു പറയാന്‍ ഇവര്‍ക്കെങ്ങനെ ധൈര്യവുണ്ടായി.. അങ്ങനെ ഒരാള്‍ വന്നു പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങണമെങ്കില്‍ അയാള്‍ ഇവര്‍ക്കൊക്കെ ഇത്ര അടുത്ത ബന്ധമുള്ള ആളായിരുന്നോ എന്നത് ചിന്തിക്കേണ്ട കാര്യമല്ലേ…..

 

twenty fraud news