തുർക്കി ചരിത്രത്തെ പിന്നോട്ടടിക്കുന്നുവോ?? ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫായ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റി തുർക്കി

0
haagiya sofaaya

തുർക്കി ചരിത്രത്തെ പിന്നോട്ടടിക്കുന്നുവോ?? ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫായ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റി തുർക്കി

 


ഇസ്താംബൂള്‍: ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച നിര്‍മിതിയാണ് ഹാഗിയ സോഫായ . ഇസ്താംബുളിലെ ലോകപ്രശസ്തമായ ഹാഗിയ സോഫായ ; 1500 വര്‍ഷം പഴക്കമുള്ള കെട്ടിടം മുസ്ലിം ആരാധനാലയമാക്കി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചു. ക്രൈസ്തവ ദേവാലയമായിരുന്ന ഈ മന്ദിരം പിന്നീട് കുറേകാലം മുസ്ലിം ആരാധനാലമായിരുന്നു. അനേകം രാജവംശങ്ങളുടെ കാലഘട്ടങ്ങളിലൂടെ പിന്നിട്ട ഈ മന്ദിരം പിന്നീട് മ്യൂസിയമായും പരിഗണിച്ച് പോന്നു. 1500 വര്ഷം പഴക്കമുള്ള ഹാഗിയ സോഫിയ മ്യൂസിയമല്ലെന്ന കോടതി വിധി വന്നതിനു പിന്നാലെയാണ് പ്രസിഡന്റ് ഇത് മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചത്. ഓർത്തഡോസ് ക്രിസ്ത്യൻ കത്തീദ്രൽ ആയിരുന്ന ഹാഗിയ സോഫായ 1453 ഇലെ ഓട്ടോമൻ ഭരണകാലത്തു മുസ്‌ലിം പള്ളിയാക്കി .

haagiya sofaaya

 

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതായിരുന്നു സോഫായ. ചരിത്രപ്രസിദ്ധമായ മ്യൂസിയത്തെ പള്ളിയാക്കുന്നതിനെതിരെ എതിർപ്പുയർന്നെങ്കിലും എർദോഗാൻ ഭരണകൂടം തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു.

ഏറ്റവും ഒടുവില്‍ മുസ്ലിം പള്ളിയായി അംഗീകരിച്ച് കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തുര്‍ക്കി പ്രസിഡന്റ് ഉത്തരവിറക്കിയത്. എന്നാല്‍ ഇതിനെതിരെ ക്രൈസ്തവ സമൂഹവും അയല്‍രാജ്യമായ ഗ്രീസും രംഗത്തുവന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ…

ആറാം നൂറ്റാണ്ടില്‍ നിര്‍മിച്ചു


ആറാം നൂറ്റാണ്ടിലാണ് ഹാഗിയ സോഫായ നിര്‍മിച്ചത്. ഗ്രീസിലെ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ നിര്‍മിതിയാണ്. ചരിത്ര പ്രസിദ്ധ നഗരമായ ഇസ്താംബൂളില്‍ യുനസ്‌കോ പട്ടികയില്‍ ഇടം പിടിച്ച മന്ദിരമാണ് ഹാഗിയ സോഫായ . ലോകവിനോദ സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രം കൂടിയാണിത്.

കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്ലിങ്ങള്‍ക്ക് കീഴില്‍

ക്രൈസ്തവ ബൈസന്റൈന്‍ സാമ്രാജ്യം കത്തീഡ്രലായി പണി കഴിപ്പിച്ചതാണ് ഹാഗിയ സോഫായ . 1453ല്‍ കോണ്‍സറ്റാറ്റിനോപ്പിള്‍ മുസ്ലിങ്ങള്‍ക്ക് കീഴിലായതോടെയാണ് കത്തീഡ്രല്‍ പിന്നീട് മുസ്ലിം പള്ളിയായി മാറ്റിയത്. ഓട്ടോമന്‍ (ഉസ്മാനിയ) ഭരണകാലത്തായിരുന്നു ഇത്.

അത്താ തുര്‍ക്കിന്റെ കാലത്ത്

ഹാഗിയ സോഫിയ 1900 കളുടെ ആദ്യത്തില്‍ വരെ മുസ്ലിം പള്ളിയായിരുന്നു. 1934ല്‍ മുസ്തഫ കമാല്‍ തുര്‍ക്കിന്റെ ഭരണകാലത്താണ് ഇത് മ്യൂസിയമാക്കി മാറ്റിയത്. അന്നത്തെ മന്ത്രിസഭാ തീരുമാനം തുര്‍ക്കിയിലെ പരമോന്നത ഭരണകോടതിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് റദ്ദാക്കിയിരിക്കുകയാണിപ്പോള്‍.

അമേരിക്കയും റഷ്യയും എതിര്‍ത്തു

തുര്‍ക്കി പ്രസിഡന്റിന്റെ പുതിയ ഉത്തരവ് ഗ്രീസിന് മാത്രമല്ല, പശ്ചാത്യ രാജ്യങ്ങള്‍ക്കെല്ലാം എതിര്‍പ്പുണ്ടാക്കുന്നതാണ്. അമേരിക്കയും റഷ്യയും വരെ ഇതിനെതിരെ രംഗത്തുവന്നു. റഷ്യ തുര്‍ക്കിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ്. ഒരു പക്ഷേ വരുംനാളുകളില്‍ ഏറെ വിവാദങ്ങള്‍ക്ക് ഈ സംഭവം സാക്ഷ്യം വഹിച്ചേക്കാം.

എര്‍ദോഗാനെതിരെ ഗ്രീസ്

തുര്‍ക്കിയെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകകയാണ് എര്‍ദോഗാന്‍ ചെയ്യുന്നതെന്ന് ഗ്രീക്ക് സാംസ്‌കാരിക മന്ത്രി ലിന മെന്‍ഡോണി പ്രതികരിച്ചു. തുര്‍ക്കിയുടെ നടപടി പ്രകോപനപരമാണെന്നും സിവിലൈസ്ഡ് ലോകത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.

യുനസ്‌കോ പ്രതികരണം

തുർക്കി സർക്കാരിന്റെ നടപടിയിൽ യുനെസ്കോ ഖേദം പ്രകടിപ്പിച്ചു. യുനെസ്കോയുമായി ചര്‍ച്ച നടത്താതെ തുര്‍ക്കി ഭരണകൂടം ഏകപക്ഷീയമായി തീരുമാനം എടുത്തത് ഖേദകരമാണെന്ന് യുനസ്‌കോ മേധാവി ഓഡ്രി അസൗലെ പറഞ്ഞു. അമേരിക്കന്‍ മതകാര്യ കമ്മീഷനും തുര്‍ക്കിക്കെതിരെ രംഗത്തുവന്നു. ചരിത്രപ്രസിദ്ധമാണ് ഹാഗിയ സോഫിയ.

വെള്ളിയാഴ്ചയാണ് മ്യൂസിയം പള്ളിയാണെന്നു ടോപ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധിച്ചത്. 1934 ൽ പള്ളി മ്യൂസിയമാക്കാനുള്ള ക്യാബിനറ്റ് തീരുമാനം നിയമപ്രകാരംയിരുന്നില്ലെന്നും കോടതി പറഞ്ഞു. മ്യൂസിയം പള്ളിയാക്കണമെന്നു ഒരു വിഭാഗം വര്ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും മതേതരവാദികളുടെ ശക്തമായ എതിർപ്പ് മൂലം നടപ്പാക്കാനായിരുന്നില്ല.