രാത്രി അനാവശ്യ യാത്രയും ആള്‍ക്കൂട്ടവും അനുവദിക്കില്ല

Travel or crowds will not be allowed at night

0

ഇടുക്കി; പുതുവര്‍ഷ ആഘോഷങ്ങളിലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടിയുമായി ഇടുക്കി പൊലീസ്. വാഹനപരിശോധന, ബീറ്റ് പട്രോളിങ് എന്നിവ പോലീസ് ഇത്തവണ ശക്തമാക്കും.

രാത്രി നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും 31ന് രാത്രി 10ന് ശേഷം ആഘോഷങ്ങള്‍ അനുവദിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പസ്വാമി പറഞ്ഞു. രാത്രി അനാവശ്യ യാത്രയും ആള്‍ക്കൂട്ടവും തത്കാലത്തേക്ക് അനുവദിക്കില്ല.

ആള്‍ക്കൂട്ട സാധ്യതയുള്ള ഇടങ്ങളില്‍ കര്‍ശനമായി മഫ്തിയില്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതടക്കം പരിശോധിക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ലഹരിപ്പാര്‍ട്ടികള്‍ തടയാന്‍ പൊലീസും എക്സൈസും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

Travel or crowds will not be allowed at night