ടോക്കിയോ ഒളിമ്പിക്സ്;കായിക താരങ്ങൾക്ക് ഐക്യദാർഢ്യവുമായി കൊല്ലത്ത്”Cheer for India” സെൽഫി സ്റ്റാൻഡ്!

0

 

 

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിലേക്കായി കൊല്ലം പ്രസ് ക്ലബ്ബിനു മുൻവശം ജില്ല ഒളിമ്പിക് അസോസിയേഷന്റെ “Cheer for India” സെൽഫി സ്റ്റാൻഡ് കൊല്ലം ജില്ല പ്രസ്സ് ക്ലബ് സെക്രട്ടറി .ജി ബിജു ഉത്ഘാടനം ചെയ്തു.പ്രസ്സ് ക്ലബ് സ്പോർട്സ് കൺവീനർ N.ഷിജു ജില്ലയിലെ പത്ര പ്രവർത്തകർ,ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി .ജയകൃഷ്ണൻ.R, ട്രഷറർ ജി.ചന്തു, ജോയിൻ സെക്രട്ടറി ലാലു എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ സലിം കെ ഇടശ്ശേരി, ശശിധരൻ ജില്ല റഗ്ബി അസോസിയേഷൻ ട്രഷറർ ലിയോനാർഡ് സിറിൽ എന്നിവർ പങ്കെടുത്തു.

കൊല്ലം ജില്ല സ്പോർട്സ് കൗൺസിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി നടത്തുന്ന ആഘോഷ പരിപാടികൾ ജിലിയിലുടനീളം നടത്തുന്നു. കായികപ്രേമികളും വിവിധ അസോസിയേഷനുകൾ ചേർന്നു 22-7-2021 വൈകീട്ട് 3.30 ന്
കപ്പലണ്ടിമുക്ക് ഓ.മാധവൻ സ്ക്വയർ നിന്നും ചിന്നക്കട ബസ് ബേ വരെ ഉള്ള ഒളിമ്പിക്സ് സ്ട്രീറ്റിന്റെ ഉദ്ഘാടനം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് നിർവ്വഹിക്കുന്നതായിരിക്കും.
തുടർന്ന് സാമൂഹ്യ അകലവും കോവിഡ് മാനദണ്ഡവും പാലിച്ചു റാലിയായി ചിന്നക്കട ബസ് ബേയിൽനിന്നും കപ്പലണ്ടിമുക്കിലേക്ക് കാൽനട ജാഥ നടത്തും. ജില്ലയിലെ സൈക്കിളിറ്റുകളും റോളർ സ്കേറ്റിങ്,ബുള്ളറ്റ് റൈഡേഴ്‌സ് എന്നിവരുടെ അകമ്പടിയോടെയാണ് റോഡ് ഷോ സംഘടിപ്പിക്കുക.ജില്ലയിലെ വിവിധ കായിക അസോസിയേഷനുകൾക്ക് നിശ്ചയിച്ചു നൽകിയിട്ടുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അവരവരുടെ കായിക ഇനങ്ങളുടെ ഡെമോ സെക്ഷനും നടത്തും, ജില്ലയിൽ വിശിഷ്ട്ട വ്യക്തികൾ കായിക ഇനങ്ങളുടെ ഡെമോ ഉത്ഘാടനം ചെയ്യും.
ശേഷം രാത്രി 7 മണിക്ക് തന്നെ എല്ലാ അസോസിയേഷൻ ഭാരവാഹികളും കായിക പ്രേമികളും അവരവർക്ക് നിശ്ചയിച്ച സ്ഥലങ്ങളിൽ ദീപം തെളിയിച്ചു ഐക്യദാർഢ്യം പ്രഖ്യാപിക്കും,അതോടൊപ്പം തന്നെ ജില്ലയിലെ എല്ലാ വീടുകളിലും കടകമ്പോളങ്ങളും ദീപം തെളിയിച്ചു നമ്മുടെ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ആഹ്വാനം ചെയ്തു.ഇരുപത്തിമൂന്നാം തീയതി രാവിലെ മാരത്തോണും, സൈക്കിൾ റാലിയുടെ അകമ്പടിയോടുകൂടി ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ഒളിമ്പിക് പതാക ഉയർത്തുകയും ചെയ്യുമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.