ഗോവ‍യില്‍ വാഹനാപകടം‍: മൂന്ന് മലയാളികള്‍ മരിച്ചു, രണ്ട് പേര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍

Three Keralites killed in Goa road accident

0

ആലപ്പുഴ : ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി സുഹൃത്തുക്കള്‍ മരിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശികളായ വിഷ്ണു(27), സഹോദരന്‍ കണ്ണന്‍(24) ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ്(24) എന്നിവരാണ മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഖില്‍, വിനോദ് കുമാര്‍ എന്നിവരെ ഗുരുതരാവസ്ഥയില്‍ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച വിഷ്ണു നേവി ഉദ്യോഗസ്ഥനാണ്.

നിധിന്‍ദാസ് ഗോവ വിമാനത്താവളത്തിലെ ജീവനക്കാരനും. അവധിക്കു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള യാത്രയില്‍ വിഷ്ണുവിനൊപ്പം മറ്റുള്ളവരും പോവുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ഒമ്ബതരയോടെ അപകടം. അഖിലാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം. ഗോവയില്‍ എത്തിയതിന് ശേഷം ഇവര്‍ കാര്‍ വാടകയ്ക്ക് എടുത്ത് ചുറ്റിക്കറങ്ങാന്‍ ഇറങ്ങുകയായിരുന്നു.

ഇതിനിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലിടിച്ചാണ് അപകടം സംഭവിച്ചത്. വിഷ്ണുവും കണ്ണനും നിധിന്‍ദാസും സംഭവസ്ഥലത്തുതന്നെ മരിച്ചെന്നാണ് വിവരം.

Three Keralites killed in Goa road accident