തിരുവന്തപുരത്തു നിന്നും മൂന്നു ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി;നാടുവിട്ടതായി സംശയം

Three boys missing

0

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപത്തായുള്ള മൂന്ന് ആണ്‍കുട്ടികളെ കാണാതായി. 11,13, 14 വയസ്സുളള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെയാണ് കാണാതായത്.

ഇവര്‍ മൂന്ന് പേരും അയല്‍വാസികളും ബന്ധുക്കളുമാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്.കാണാതായതില്‍ ഒരു കുട്ടിയെ മുന്‍പും കാണാതായിട്ടുണ്ട്.

ഇവരില്‍ ഒരാളുടെ വീട്ടില്‍ നിന്ന് നാലായിരം രൂപയും കുട്ടികള്‍ കൊണ്ട് പോയിട്ടുണ്ട്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമീപ്രദേശങ്ങളില്‍ ആരും തന്നെ കുട്ടികളെ കണ്ടതായി റിപ്പോര്‍ട്ടില്ല. അതിനാല്‍ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണ് പോലീസ്. അതോടൊപ്പം തന്നെ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും