ആ ബില്ലുകൾ വന്നേ പറ്റൂ;നിലപാടിലുറച്ച് സംഘപരിവാർ

Three bills in India;RSS

0

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിച്ചു. ലോക്‌സഭ സമ്മേളനം ചേര്‍ന്നയുടന്‍ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങല്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.ഇതോടെ ഉച്ചവരെ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

അതേസമയം രജ്യത്ത് മൂന്ന് ബില്ലുകൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർ.എസ്.എസ് മുന്നോട്ട് പോകുന്നത്.ആർ.എസ്.എസ് ഇതിനായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയിട്ടുണ്ട്.ജനസംഖ്യ നിയന്ത്രണ ബില്ല് ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.വർധിച്ചു വരുന്ന ജനസംഖ്യ പിടിച്ചു നിർത്തണമെങ്കിൽ ഇത്തരമൊരു ബിൽ ആവശ്യമാണ്.

ജനസംഖ്യ നിയന്ത്രണ ബില്ല് കൊണ്ട് വന്ന് രാജ്യത്തെ ജനസംഖ്യ പെരുപ്പം പിടിച്ച് നിർത്തണം എന്നാണ് ചില സംഘപരിവാർ സംഘടനകൾ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.

ചില സമുദായങ്ങളിൽ എത്ര കുട്ടികളെ വേണമെങ്കിലും ആവാം എന്നുള്ള നിലപാട് ഉള്ളതിനാൽ അനിയന്ത്രിതമായയാണ് ജനസംഖ്യ പെരുപ്പവും ഉയരുന്നത്,ഇങ്ങനെയൊരു സാഹചര്യത്തിൽ ഈയൊരു ബില്ലും ആവശ്യമാണെന്നും RSS പറയുന്നു.എന്തായാലും ഇത് സംബന്ധിച്ച സമ്മർദ്ദം കണ്ടില്ലെന്ന് നടിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ല.പല സംസ്ഥാനങ്ങളിൽ നിന്നും ജനസംഖ്യ നിയന്ത്രണ നിയമം എന്ന ആവശ്യം ഉയർന്നിട്ടുമുണ്ട്.ഇനി മറ്റൊരു നിയമം മത പരിവർത്തന നിരോധന നിയമമാണ്.

ഇതിനായുള്ള സമ്മർദ്ദവും ആർ.എസ്.എസ് ശക്തമാക്കിയിട്ടുണ്ട്.ഇതിനായുള്ള ബില്ല് പാർലമെന്റിൽ അവതരിപ്പിക്കണം എന്ന ആവശ്യം വിശ്വ ഹിന്ദു പരിഷത്ത് മുന്നോട്ട് വെച്ചിട്ടുണ്ട്.ലൗ ജിഹാദ് ചർച്ചയായപ്പോൾ തന്നെ ഇത് സംബന്ധിച്ച ആവശ്യം സജീവമായിരുന്നു.കർണ്ണാടക,ഉത്തർ പ്രദേശ്,കർണ്ണാടക,മധ്യപ്രദേശ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും മത പരിവർത്തനം തടയുന്നതിനായി ദേശീയ തലത്തിൽ നിയമം അനിവാര്യമാണ് എന്ന അഭിപ്രായം ഉയർന്നിരുന്നു.

ഹിന്ദു ആരാധനാലയങ്ങളുടെയും മഠങ്ങളുടെയും ഒക്കെ നിയന്ത്രണം വിശ്വാസികൾക്ക് വേണം എന്ന ആവശ്യം പല ഹൈന്ദവ സംഘടനകളും മുന്നോട്ട് വെച്ചിട്ടുണ്ട്.വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ് ഡോ.അലോക് കുമാർ തന്നെ കേന്ദ്രസർക്കാർ മുൻപാകെ ഇങ്ങനെയൊരാവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്.ജനസംഖ്യ നിയന്ത്രണ ബില്ല്,ദേവസ്വം ബില്ല്,മത പരിവർത്തന നിരോധന ബില്ല് എന്നിവയൊക്കെ പ്രൈവറ്റ് ബില്ലുകളായി പാർലമെന്റിൽ എത്തിയതുമാണ്.ഇപ്പോൾ ഇത് സംബന്ധിച്ച ചർച്ചകൾ സമൂഹത്തിൽ സജീവമാകുമ്പോൾ,ആർ.എസ്.എസും വിശ്വ ഹിന്ദു പരിഷത്തും ഒക്കെ ഇതിനായി സമ്മർദ്ദം ചെലുത്തുമ്പോൾ സർക്കാരിന് ഈ ബില്ലുകളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടിവരും.

Three bills in India;RSS