അയോദ്ധ്യ തകർക്കും;ഭീഷണി കത്ത്;റെയില്‍വേ സ്റ്റേഷനുകളിലും ബോംബ് വേക്കുമെന്ന്‌ ഭീഷണി

Threats of terror attacks in Uttar Pradesh

0

ലക്നൗ ;ഉത്തര്‍ പ്രദേശില്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണി സന്ദേശം.കഴിഞ്ഞ ദിവസം മീററ്റ് റെയില്‍വേ സ്റ്റേഷനില്‍ ലഭിച്ച കത്തിലാണ് 9 റെയില്‍വേ സ്റ്റേഷനുകളിലും ആരാധനാലയങ്ങളിലും ബോംബ് വെയ്ക്കുമെന്ന ഭീഷണിയുള്ളത്.

നവംബര്‍ 26 നു റെയില്‍വേ സ്റ്റേഷനുകളിലും ഡിസംബര്‍ ആറിന് അയോദ്ധ്യ അടക്കമുള്ള ആരാധനാലയങ്ങളിലും സ്‌ഫോടനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്.മീററ്റ്, ഗാസിയാബാദ്, ഹാപ്പൂര്‍ , മുസാഫര്‍നഗര്‍, അലിഗഡ്, ഗുര്‍ജ, കാണ്‍പൂര്‍, ലക്നൗ, ഷാജഹാന്‍പുര്‍ എന്നീ സ്റ്റേഷനുകളിലാണ് ബോംബ് ഭീഷണിയുള്ളത്.

നേരത്തെയും മൂന്നു ഭീഷണി കാതുകള്‍ മീററ്റ് റെയില്‍വേ സ്റ്റേഷനില്‍ കിട്ടിയിരുന്നു.ഭീഷണി കത്ത് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.അയോദ്ധ്യയിലെ ഹനുമാന്‍ഗഡി, രാമജന്മഭൂമി, അലഹബാദ്, ഗാസിയാബാദ്, മീററ്റ്, മുസാഫര്‍നഗര്‍, ഷഹറന്‍പൂര്‍ എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലും ബോംബ് വെയ്ക്കുമെന്ന ഭീഷണിയാണ് കത്തിലുള്ളത്.ജിഹാദികളുടെ കൊലയ്ക്കുള്ള മറുപടി തീര്‍ച്ചയായും നല്‍കുമെന്നും കത്തില്‍ പറയുന്നു.

മീററ്റ് റയില്‍വെ സ്റ്റേഷനില്‍ ലഭിച്ച ഭീഷണി കത്തിന്റെ അടിസ്ഥാനത്തില്‍ റയില്‍വെ പോലീസ് അന്വേഷണം ആരംഭച്ചിട്ടുണ്ട്.കത്ത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ആര്‍.പി.എഫ് കൈമാറിയിട്ടുണ്ട്. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നതുമെന്നാണ് വിവരം.ഭീഷണി കത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ പ്രധാന ക്ഷേത്രങ്ങളില്‍ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

റയില്‍വെ സ്റ്റേഷനുകളില്‍ സുരക്ഷാ ശക്തമാക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട് .ഹിസ്ബുള്‍ മുജാഹുദീന്‍, ജെയ്‌ഷെ ഇ മുഹമ്മദ് തുടങ്ങിയ സംഘടനകള്‍ രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Threats of terror attacks in Uttar Pradesh