വിനു വി ജോണിന് ദേശാഭിമാനിയിൽ നിന്നും ഭീഷണി !

Threat from Deshabhimani

0

ചാനൽ ചർച്ചകളിൽ അവതാരകർ നടത്തുന്ന വിമർശനങ്ങളും അവതാരകർ സ്വീകരിക്കുന്ന നിലപാടുകളും ഒക്കെ പലപ്പോഴും പൊതു സമൂഹത്തിൽ  വലിയ ചർച്ചയായി മാറാറുണ്ട്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അതുമല്ലെങ്കിൽ വ്യത്യസ്ത കാഴ്ചപ്പാട് പുലർത്തുന്നവർ തന്നെ അവതാരകർക്കുള്ള മറുപടിയും നൽകാറുണ്ട്.

എന്തായാലും ഇപ്പോൾ ഒരു ചാനൽ ചർച്ചയ്ക്കിടയിൽ അരങ്ങേറിയ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ആ സംഭവം ചർച്ചയത്തിനു പിന്നിൽ കാരണമുണ്ട്,
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ ചാനല്‍ ചര്‍ച്ച നടത്തിയതിന് ഏഷ്യാനെറ്റിനും അവതാരകന്‍ വിനു വി ജോണിനും ദേശാഭിമാനിയുടെ ഭീഷണി.

കഴിഞ്ഞ ദിവസം  രാത്രി എട്ടിന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയാണ് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠന്‍ വിനുവിനെതിരെയും ഏഷ്യാനെറ്റിനെതിരെയും ഭീഷണി മുഴക്കിയത്.

‘നിയമസഭയിലെ തെമ്മാടികള്‍’ എന്നപേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍  എല്‍ഡിഎഫ് നടത്തിയ അഴിഞ്ഞാട്ടമാണ് ചര്‍ച്ച ചെയ്തിരുന്നത്. ചര്‍ച്ചയുടെ പാനലില്‍ എം.ആര്‍ അഭിലാഷ്, ജോസഫ് സി. മാത്യു, ശ്രീജിത്ത് പണിക്കര്‍ എന്നിവരാണ് പങ്കെടുത്തത്.

ഇതിനിടെയാണ് ദേശാഭിമാനിയില്‍ നിന്ന് ഭീഷണി സന്ദേശം ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ എത്തിയത്. ഇക്കാര്യം ഉടന്‍ തന്നെ വിനു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ‘മന്ത്രി വി ശിവന്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ താനാരാണ്. ഇതു പോലെ ചാനലില്‍ നെഗളിച്ചവരുടെ വിധി ഓര്‍ക്കുക.’ എന്നാണ് ഭീഷണി മുഴക്കിയത്.

എന്നാല്‍, താന്‍ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു ചര്‍ച്ചയില്‍ വ്യക്തമാക്കി.

താന്‍ വേണു ബാലകൃഷ്ണനെപ്പോലും ഒരാള്‍ക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീകളോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളില്‍ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതില്‍ താന്‍ പോലീസില്‍ പരാതിപ്പെടും. ഭീഷണികള്‍ക്ക് വഴങ്ങില്ല.

ദേശാഭിമാനി എഡിറ്റര്‍ കോടിയേരി ബാലകൃഷ്ണന്‍ ഈ ഭീഷണിയില്‍ നയം വ്യക്തമാക്കണം. താന്‍ രണ്ടു പെണ്‍മക്കളുടെ അപ്പനാണ്. മാന്യമായി തൊഴില്‍ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല.

അതിനാല്‍, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണമെന്നും വിനു വി ജോണ്‍ ആവശ്യപ്പെട്ടു.വിനു വി ജോൺ ഉയർത്തുന്നത് ന്യായമായ ആവശ്യം തന്നെയാണ്.വിനുവിന്റെ ആവശ്യത്തിൽ ദേശാഭിമാനിയും ദേശാഭിമാനിയെ നിയന്ത്രിക്കുന്ന സിപിഎമ്മും എന്ത് നടപടിയെടുക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

കേരളാ പത്ര പ്രവർത്തക യൂണിയനും ഇക്കാര്യത്തിൽ ഇടപെടാവുന്നതാണ്.എന്തായാലും സംഭവത്തിൽ പ്രതികരണവുമായി പലരും രംഗത്ത് വന്നിട്ടുണ്ട്.മാധ്യമ പ്രവർത്തകൻ സന്ദീപ് സോമനാഥ് തന്റെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെയാണ്,

”പക്ഷെ യഥാർത്ഥ ഫാസിസ്റ്റുകൾ സംഘികൾ ആണ്…. കമ്യൂണിസ്റ്റുകൾ സർവ സ്വതന്ത്ര മാധ്യമ ലോകം സ്വപ്നം കാണുന്ന മാനവികതയുടെ വക്താക്കൾ…” ഇങ്ങനെ വിനുവിനെ ഭീഷണിപ്പെടുത്തിയ വാർത്ത പങ്കുവെച്ച് കൊണ്ട് സന്ദീപ് കുറിക്കുമ്പോൾ അത് കമ്മ്യുണിസ്റ്റുകൾക്കുള്ള പരിഹാസം തന്നെയാണ്.

രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹാസം കലർത്തിയാണ് പ്രതികരിച്ചത്.

”ചാനൽ ചർച്ചക്കിടെ അവതാരകനെ ഭീഷണിപ്പെടുത്തി മെസേജ് അയച്ച് അടപടലം തേഞ്ഞ ചൈനാഭിമാനി അന്തം.” ഇങ്ങനെ കുറിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കർ സിനിമാ നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഒരു ചിത്രവും ട്രോളായി ചേർത്തിട്ടുണ്ട്.

ഭീഷണിയുയർത്തുവാനുള്ള ആ ധൈര്യം അധികാര ഗർവിൽ നിന്നും ഉണ്ടായതാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല,എന്തായാലും ദേശാഭിമാനി ഇക്കാര്യത്തിൽ എന്ത് പ്രതികരണം നടത്തും എന്നതിനും ഏറെ പ്രാധാന്യമുണ്ട്.

ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകൻ കേവലം രാഷ്ട്രീയ ഗുണ്ടയായി അധഃപതിച്ചോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനും കഴിയില്ല.

Threat from Deshabhimani