ക്ഷേ​ത്ര​ങ്ങ​ളി​ല്‍ സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന കേ​സി​ലെ പ്ര​തി പിടിയില്‍

Thief under custody

0

കൊ​ച്ചി: വാ​ത്തു​രു​ത്തി നി​ക​ര്‍​ത്തി​ല്‍ ഹൗ​സി​ല്‍ ജ​യിം​സ്​ ബാ​ബു​വാ​ണ്​ (60) ​എ​ള​മ​ക്ക​ര പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്.

27 ന്​ ​ഇ​ട​പ്പ​ള്ളി തൃ​ക്കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്നും ഓ​ട്ടു പാ​ത്ര​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ്​ അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച പൊ​ലീ​സി​ന്​ പ്ര​തി​യു​ടെ ഏ​ക​ദേ​ശ രൂ​പം ല​ഭി​ച്ചു.

തു​ട​ര്‍​ന്ന്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ​പ​ട്രോ​ളി​ങ്ങി​ല്‍ സ​മാ​ന​രൂ​പ​മു​ള്ള വ്യ​ക്​​തി​യെ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന്​ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്​​തു.

Thief under custody