സഞ്ജിത്തിന്റെ കൊലപാതകം;പിന്നിൽ ഭീകര സംഘടന;വാഹനത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തു

The terrorist organization behind it

0

പാലക്കാട്; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന് തമിഴ്നാട്ടിലെ ഭീകര സംഘടനയുടെ സഹായം ഉണ്ടെന്ന് സൂചന. പോലീസ് തമിഴ്നാട്ടില്‍ അടക്കം അന്വേഷണത്തിന് പോയിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതികള്‍ തമിഴ്നാട്ടിലേയ്ക്ക് കടന്നതായാണ് പോലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. തമിഴ്നാട്ടില്‍ എസ്ഡിപിഐയുടെ ശക്തികേന്ദ്രങ്ങളിലടക്കം അന്വേഷണം നടത്തിയിരുന്നു.

തമിഴ്നാട്ടില്‍ കേരള പൊലീസ് അന്വേഷണവുമായി പോയ സ്ഥലങ്ങളിലെല്ലാം കേന്ദ്രം അന്വേഷണ ഏജന്‍സി നിരീഷണത്തിലുളള സ്ഥലങ്ങളായിരുന്നു. എന്നാല്‍ കേരള പോലീസ് ഇതുവരെയും തമിഴ്നാട്ടിലെ സംഘടനയുടെ സാന്നിധ്യത്തെക്കുറിച്ച് അംഗീകരിച്ചിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി ഉദുമല്‍പേട്ട അടക്കമുള്ള സ്ഥലങ്ങളില്‍ പൊലീസ് പോയത് ആയിട്ടാണ് പുറത്തുവരുന്ന വിവരങ്ങള്‍.കേന്ദ്ര ഇന്റലിജന്‍സ് ചില സംഘടനകളുടെ നീക്കങ്ങള്‍ നേരത്തെ തന്നെ നിരീക്ഷിക്കുകയാണ്. കേരള പോലീസിന് പ്രതികള്‍ തമിഴ്നാട്ടില്‍ ഉണ്ടെന്ന് പറയാന്‍ സാധിക്കില്ല.

കാരണം എന്‍ഐഎ അന്വേഷണം വന്നേക്കും എന്നതിനാലാണ്. അതേസമയം സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ. വാഹനം പൊള്ളാച്ചിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് വാഹനം പൊള്ളാച്ചിയിലേക്ക് കടത്തിയത്.

കൊല്ലങ്കോട്- മുതലമട വഴിയാണ് വാഹനം സംസ്ഥാനം കടത്തിയത്. പൊള്ളാച്ചിയിൽ എത്തിച്ച ശേഷം ഇത് പൊളിക്കുകയായിരുന്നു. തെളിവു നശിപ്പിക്കുന്നതിന് വേണ്ടിയാണ് വാഹനം പൊളിച്ചത്. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോടിനടുത്താണ് ഈ നമ്പർ പ്ലേറ്റ് നിർമ്മിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

എങ്കിലും മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് വാഹനം ജില്ലയിൽ നിന്നും അതിർത്തി കടത്തിയതെന്ന കണ്ടെത്തൽ പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ കാര്യക്ഷമമായ അന്വേഷണമുണ്ടാകുന്നില്ലെന്ന തരത്തിൽ പോലീസിനെതിരെ ആക്ഷേപം ഉയർന്നിരുന്നു.ഇരു സംസ്ഥാനങ്ങളിലെ തീവ്ര നിലപാടുള്ള സംഘടനകളുടെ ആസൂത്രണമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് വ്യക്തമായാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുന്നതിന് സാധ്യതയുണ്ട്.

പ്രത്യേകിച്ച് ബിജെപി ഈ ആവശ്യവുമായി ശക്തമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍.അതുകൊണ്ടുതന്നെ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ കേരള പോലീസ് ഒളിച്ചുകളികള്‍ നടത്തുന്നുണ്ട്. പരിശീലനം നേടിയ തീവ്രവാദികള്‍ ആണ് കൊലചെയ്തതെന്ന് ആദ്യംമുതല്‍ ബിജെപി ആരോപിച്ചിരുന്നു .

അതിനിടയിലാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സഞ്ജിത്തിന്റെ മരണത്തിന് പിന്നില്‍ തീവ്രവാദ സംഘടനയുടെ പങ്കുണ്ടെന്നും ഇതിനെ നിരോധിക്കണമെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. രഹസ്യാന്വേഷണ വിഭാഗം കൃത്യമായ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സീക്രട്ട് വിഭാഗത്തിന് നല്‍കിയെങ്കിലും ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.മാത്രമല്ല ഇതുവരെയും ഇക്കാര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞിട്ടില്ല.

അതേസമയം ഞായറാഴ്ച കോട്ടയം മുണ്ടക്കയത്തു നിന്ന് 3 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതില്‍ ഒരു പ്രതിയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. പിന്നിട് ഒരാളക്കെൂടെ പൊലീസ് അറസ്റ്റ് ചെയ്തു .ഇതോടെ സഞ്ജിത്ത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 2 പ്രതികളെ പിടികൂടി.പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് ഇതുവരെ പിടിയിലായത്. ആദ്യം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

തെളിവെടുപ്പിനിടെ അതിക്രൂരമായാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നു പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.സഞ്ജിത്തിന്റെ കൊലപാതകത്തിനു ഉപയോഗിച്ച കാര്‍ പൊളളായിച്ചിയില്‍ നിന്ന് പൊളിച്ച നിലയില്‍ കണ്ടെത്തി. പ്രതികള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച കാറായിരുന്നു ഇത്. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തെ പുറത്തു വിട്ടിരുന്നു.

The terrorist organization behind it