സ്വയംസഹായ സംഘങ്ങൾക്ക് 1000 കോടി വിതരണം ചെയ്യാൻ ഒരുങ്ങി കേന്ദ്ര സർക്കാർ;പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ

The Prime Minister is in Uttar Pradesh today

0

ന്യൂഡൽഹി ; ഉത്തർപ്രദേശിലെ സ്വയംസഹായ സംഘങ്ങൾക്ക് 1000 കോടി രൂപ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. ദീൻദയാൽ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായധനം കൈമാറും.

80,000 ത്തോളം സ്വയം സഹായ സംഘങ്ങൾക്കാകും കേന്ദ്രസഹായം വിതരണം ചെയ്യുക. പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് പ്രയാഗ്‌രാജിലെത്തും.80,000 സംഘങ്ങൾക്ക് 1.10 ലക്ഷം രൂപ വീതം കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ടായും(സിഐഎഫ്) 60,000 സംഘങ്ങൾക്ക് 15,000 രൂപ വീതം റിവോൾവിംഗ് ഫണ്ടായും ലഭിക്കുന്നു.

പ്രയാഗ് രാജിൽ നടക്കുന്ന പരിപാടിയിൽ രണ്ട് ലക്ഷത്തോളം സ്ത്രീകളും പങ്കെടുക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് വരെ ഉപയോഗപ്രദമായ പദ്ധതിയാണിത്.

മുഖ്യ മന്ത്രി കല്യാൺ സുമംഗല പദ്ധതിയുടെ ഭാഗമായി 20 കോടി രൂപ 1 ലക്ഷം പെൺകുട്ടികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. 202 സപ്ലിമെന്ററി ന്യൂട്രീഷൻ നിർമാണ യൂണിറ്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും.

The Prime Minister is in Uttar Pradesh today