‘രാജ്യം ചരിത്രനിമിഷത്തിന് സാക്ഷിയാവുകയാണ്’: കാശി ഇടനാഴി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

The Prime Minister inaugurated the Kashi Corridor

0

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗംഗാനദിയിലെ ലളിതാ ഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

2019 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇടനാഴിയുടെ തറക്കല്ലിട്ടത്. ആയിരം കോടി മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ആദ്യ ഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വാരാണസിയിലെ എംപി കൂടിയാണ് മോദി.

ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് ഉദ്ഘാടനച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രിക്കു പുറമെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയും ചടങ്ങിനെത്തിയിരുന്നു .

ടൂറിസ്റ്റ് സെന്റര്‍, വേദപഠനകേന്ദ്രം, സിറ്റി മൂസിയം, ഭോഗ്ശാല, ഫുഡ്‌കോര്‍ട്ട് എന്നിവയ്ക്കുള്ള 23 കെട്ടിടങ്ങളും പദ്ധതി വഴി നിര്‍മിക്കും.

The Prime Minister inaugurated the Kashi Corridor