മാമ്പഴത്തിന്റെ വില കിലോയ്ക്ക് 2.70 ലക്ഷം രൂപ; കാവലിനായി ആറു നായ്ക്കളും രണ്ടു സെക്യൂരിറ്റിയും

0

 

മാവിൽ നിറയെ കായ്ച് നിൽക്കുന്ന മാങ്ങകൾ കണ്ടാൽ ആർക്കായാലും ഒന്ന് എറിഞ്ഞു വീഴ്ത്താൻ തോന്നും നമ്മൾ മിക്കവരും അങ്ങനെ ചെയ്തിട്ടുള്ളവരുമാണ്… അതുകൊണ്ടു തന്നെയാവാം മാവുകൾ കായിച്ചു തുടങ്ങുമ്പോൾ തന്നെ വീട്ടുകാരുടെ ഒരു കണ്ണ് അതിനുമേൽ ഉണ്ടാകും ആരെങ്കിലും മാമ്പഴം മോഷ്ടിക്കാൻ വരുന്നത് നിരീക്ഷിക്കുകയും ചെയ്യും.

എന്നാൽ മധ്യപ്രദേശിലെ ജപൽപൂരിൽ മാവിൻ തോട്ടത്തിൽ കാവലായി ആറ് നായ്ക്കളെയും രണ്ടു കാവൽക്കാരെയുമാണ് ഉടമസ്ഥർ നിയോഗിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ ആദ്യം കൗതുകവും അതിലുപരി എന്താണ് ഈ മാവിന് ഇത്ര പ്രത്യേകത എന്നും തോന്നാം. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ‘ജപ്പാനീസ് മിയാസാഖി’ എന്ന മാമ്പഴം ലഭിക്കുന്ന മാവുകളാണിത്.

അന്താരാഷ്ട്ര വിപണിയിൽ ഈ മാമ്പഴത്തന്റെ വില കിലോക്ക് 2.9 ലക്ഷം രൂപയാണ്. സങ്കൽപ് പരിഹാർ, ഭാര്യ റാണി എന്നീ ദമ്പതികളാണ് ഈ മാന്തോട്ടത്തിന്റെ ഉടമസ്ഥർ. രണ്ടു വർഷം മുമ്പാണ് ഈ മാവിൻതൈകൾ ഇവിടെ വെച്ചുപിടിപ്പിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഉണ്ടായ മാമ്പഴം തോട്ടത്തിൽ നിന്ന് മോഷണം പോയി. വിലപിടിപ്പുള്ള മാവാണ് ഇവിടെ വളരുന്നതെന്ന് നാട്ടുകാർക്കിടയിൽ പ്രചരിച്ചിരുന്നതാണ് മോഷണം നടക്കാൻ കാരണം.അതുകൊണ്ട് തന്നെ ഈവർഷം മാമ്പഴം കായ്ച്ചു തുടങ്ങിയപ്പോൾ തന്നെ കാവൽ സുരക്ഷ ശക്തമാക്കിയത്.

തോട്ടത്തിലേക്ക് ചെടികൾ വാങ്ങിക്കാൻ ചെന്നൈയിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് പരിചയപ്പെട്ട ഒരു വ്യക്തി ഇവരുടെ കൃഷിയിലുളള താൽപര്യം കണക്കിലെടുത്ത് വിലകൂടിയ മാവിൻതൈകൾ ഇവരെ ഏൽപ്പിച്ചു, എന്നാൽ ഇവ കൈമാറുമ്പോൾ സ്വന്തം മക്കളെപ്പോലെ പരിപാലിക്കണം എന്നു പറഞ്ഞായിരുന്നു ആ കൈകൾ ഇവർക്ക് കൈമാറിയത്. അതുകൊണ്ടു തന്നെ അത്രയും സുരക്ഷിതമായാണ് അവർ ആ മാവിനെ സംരക്ഷിച്ചു പോരുന്നത്. അതിനനുസരിച്ചുള്ള വിളവും ലാഭവും ഇവർക്ക്
ലഭിക്കുന്നുണ്ട