മയിൽ കൊഴിയായി;വറുത്തരച്ച മയില്‍കറി;ഫിറോസിന് മയിൽ ഇപ്പൊ ദേശീയ പക്ഷി

The plan is to curry the peacock

0

മയിൽക്കറിയുടെ രുചിയറിയാൻ വിമാനം കയറിയപ്പോ ഫിറോസ് അറിഞ്ഞു കാണില്ല ദുബായിലെ മയിലൊക്കെ കോഴി ആണെന്ന്.സംഭവം എന്താണാല്ലേ ,പ്രശസ്ത യൂട്യൂബ് വ്ലോഗെർ ആയ ഫിറോസ് ചുറ്റിപ്പറ മയിലിനെ കറി വെക്കുമെന്ന് പറഞ്ഞാണ് ദുബായിലേക്ക് പോവുന്നത്.അതിന്റെ പേരിൽ സമൂഹമാധ്യമങ്ങൾ വഴിയും ഓകേ ഒരുപാട് വിമര്ശനങ്ങളും താക്കെത്തുകളും അയാൾക്ക്‌ ലഭിച്ചിരുന്നു.

ഫിറോസ് മയിലിനെ കറിവെയ്ക്കാന്‍ പദ്ധതി ഇടുന്നു , കറിവെയക്കാന്‍ ദുബായില്‍ പോകുന്നു, മയിലെനെ മേടിക്കുന്നു …. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ കറിവെയ്ക്കാന്‍ പറ്റാത്തതിനാല്‍ ദുബായില്‍ പോയി കറിവെയ്ക്കുന്ന വീഡിയോ ഇടുമെന്ന് പറഞ്ഞാണ് ഫ്ിറോസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.നാടകീയതകള്‍ കുത്തി നിറച്ച് ഫിറോസ് അവസാനം മയിലിനെ കറിവെയ്ക്കുന്നതില്‍ നിന്ന് പിന്‍മാറി.

എന്നാല്‍ മയിലിനെ കറിവെയ്ക്കുന്നതില്‍ തെറ്റില്ലെന്നും ഫിറോസിന് സപ്പോര്‍ട്ടുമായി ചില മാധ്യമങ്ങലും രംഗത്ത് വന്നിരുന്നു. ഫിറോസിനെതിരെ ദേശീയത ഉയര്‍ത്തികാട്ടിയും അല്ലാതെയും വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മയിലിനെ കറിവെയ്ക്കുന്നതില്‍ പിന്‍വലിഞ്ഞത്.ദുബായിയില്‍ പോയി മയില്‍ കറിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചാണ് ഫിറോസ് പാലക്കാട്ട് നിന്ന് യാത്ര തിരിച്ചത്.ഇന്ത്യയുടെ ദേശീയ പക്ഷിയെ ഇവിടെ വെച്ച് കൊന്നാല്‍ കേസ് ആകുമെന്നും അതിനാല്‍ ദുബായില്‍ പോയി കറിവെച്ച് വീഡിയോ ഇടുമെന്നും ഫിറോസ് തന്റെ യൂറ്റുബിലൂടെ പ്രഖ്യാപിച്ചിരുന്നു.

ദുബായില്‍ അല്ല എവിടെ പോയി ആയാലും ഇന്ത്യയുടെ ദേശീയ പക്ഷിയെ കൊന്ന് കറി വച്ച് അതിന്റെ വീഡിയോ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ തിരികെ എത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുകളാണ് പലരും നല്‍കിയത്.ഒപ്പം ഫിറോസിനെതിരേ നിയമനടപടി ആരംഭിച്ചതായും ചിലര്‍ വ്യക്തമാക്കി.ഇന്ത്യയില്‍ പന്നിയെ കറി വയ്ക്കുന്ന ഒരു വീഡിയോ ചെയ്തിട്ട് ദുബായില്‍ പോയി മയിലിനെ കറിവയ്ക്കാനും ചിലര്‍ കമന്റ് ചെയ്തു. മാത്രമല്ല പല വിധ വെല്ലുവിളികളും ഫിറോസിനെതിരെ നടത്തി.

ആരാധകര്‍പോലും തീരുമാനം പുനപരിശോധിക്കണമെന്ന് ഫിറോസിനോട് ആവിശ്യപ്പെട്ടു. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ഫിറോസ് ദുബായ്ക്ക് പറന്നു.പിന്നീട് ദുബായില്‍ വന്നതും മയിലിനെ മേടടിക്കാന്‍പോകുന്നതും വീഡിയോ ചെയ്തു. ആ വിഡിയോയ്ക്കും നിരവധി കമന്റുകളാണ് വന്നത്.ഇതോടെ ഫിറോസിന്റെ മയിലിനെ കറിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ രണ്ട് ചേരിയിലായി.

ഫിറോസിന്റെ മയില്‍കറിക്കായി കാത്തുനിന്നവര്‍ക്ക് വേണ്ടി വറുത്തരച്ച മയില്‍കറി എന്ന പേരില്‍ പുതിയതായി വന്ന വീഡിയോ പുറത്തു വിട്ടിരുന്നു.ഇതിലാണ് ഫിറോസ് കറിവെയ്ക്കാന്‍ മേടിച്ച മയിലിനെ കറിവെയ്ക്കുന്നില്ലെന്ന് പറഞ്ഞത്. 20,000 രൂപ കൊടുത്താണ് ഈ മയിലിനെ വാങ്ങിയത്.ദുബായിലെ ആയിരം ദിർഹംസ് .ഒരിക്കലും ഞാന്‍ മയിലിനെ കറി വയ്ക്കില്ല. കാരണം ഇത് ദേശീയപക്ഷിയാണ്. കഴിക്കാനുള്ള സാധനമല്ല.

ഇത്രയും ക്യൂട്ടായ പക്ഷിയെ ആര്‍ക്കാണ് ഭക്ഷിക്കാന്‍ സാധിക്കുക.അത്രയും മോശക്കാര്‍ അല്ല ഞങ്ങള്‍. ആരും മയിലിനെ കൊല്ലാന്‍ പാടില്ല. മോശമാണ്. ഇതിനെ ആരും ഉപദ്രവിക്കില്ല.തൊടാന്‍ സാധിച്ചത് തന്നെ ഭാഗ്യമാണ്. എന്നെക്കെ പറഞ്ഞാണ് ഫിറോസ് വീഡിയോ ചെയ്തിരിക്കുന്നത്. അവസാനം മയിലിന് പാറു എന്ന് പേരിട്ട് ദുബായിലെ ഇത് ഒരു പാലസിന് ഗിഫ്റ്റ് കൊടുക്കാനാണ് തീരുമാനമെന്നും പറയുന്നുണ്ട്.മയിലാണെന്ന് സങ്കല്‍പ്പിച്ച് ചിക്കന്‍ കറിവെച്ചു കഴിക്കുന്നതാണ് വീഡിയോയില്‍ ഉളളത്.

മയിലിനെ കറി വയ്ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കുക.എന്നൊരു വാക്കു കൂടി ഫിറോസ് വിഡിയോയിൽ പറയുന്നുണ്ട്.”.മറ്റൊരു രാജ്യത്ത് ചെന്ന് സ്വന്തം രാജ്യത്തെ ദേശീയ പക്ഷിയെ വാങ്ങി ഗിഫ്റ്റ് നല്‍കി വിവാദങ്ങള്‍ക്ക് വിരാമമിട്ടിരിക്കയാണ് ഫിറോസ്.എന്തായാലും ചാടിഎം കലവും ആളും പൂരവും കഴിഞ്ഞു ഇനി ഫിറോസിന് ഇനി മടങ്ങി എതാൻ സമയമായി.

The plan is to curry the peacock