എൺപതുകളിലെ താരനിര ;ചിത്രം പങ്കുവെച്ച് ലിസി

The picture shared by actress Lizzi

0

എയ്റ്റീസ് ക്ലബ്’ എന്നത് സിനിമ പ്രേമികളുടെ ഇടയില്‍ പേരുകേട്ട ഒരു ഗ്രുപ്പ് ആണ്. ഊഷ്മളമായ സൗഹൃദം സിനിമയ്ക്ക് അപ്പുറത്തും സൂക്ഷിക്കുന്ന താരങ്ങളുടെ കൂട്ടായ്മയാണ് ഇത്.

എല്ലാവര്‍ഷവും ഇവര്‍ ഒത്തുകൂടും ഈ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആവുകയും ചെയുന്നത് പതിവാണ്. ജീവിതത്തില്‍ സൗഹൃദത്തിന് കരിയറിലെ മത്സരങ്ങളേക്കാള്‍ പ്രാധാന്യം നല്‍കിയ താരങ്ങള്‍ ആണ് ഇതില്‍ ഉള്ളത്. എവര്‍ഗ്രീന്‍ ക്ലബ്ബ് ’80’ എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയുടെ സ്പന്ദനമായിരുന്ന താരങ്ങളുടെ കൂട്ടായിമയാണ്.

നടി ലിസി പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇത്തവണ ചിത്രത്തില്‍ മണിരത്നവും ഉണ്ട്. ലിസി പങ്കുവച്ച ചിത്രത്തില്‍ സുഹാസിനി, രേവതി, റഹ്മാന്‍, ശോഭന, രമ്യ കൃഷ്ണന്‍, ഖുശ്ബു, ലിസി, പൂര്‍ണിമ ഭാഗ്യരാജ്, ഭാഗ്യരാജ്, രാജ്കുമാര്‍ എന്നിവരാണ് ഉള്ളത്. ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.സുഹാസിനി മണിരത്നവും ലിസിയും ചേര്‍ന്ന് 2009 ലാണ് ഇങ്ങനെ ഒരു ആശയവുമായി എത്തുന്നത്. ഇത്തരമൊരു കൂട്ടായ്മയുടെ പിറവി ‘ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിച്ച്‌ സുഹാസിനിയുടെ വീട്ടില്‍ ഒത്തു കൂടിയപ്പോള്‍ ആണ് ഉണ്ടായത്.

സുഹാസിനിയും ലിസിയും കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തു. 80കളിലെ താരറാണിമാര്‍ മാത്രമായിരുന്ന ഇതില്‍ ഉണ്ടായിരുന്നത്. പിന്നീട് ഈ കൂട്ടായ്മ പതിയെ വളര്‍ന്നു കൂട്ടായ്മയുടെ ഭാഗമായി താരങ്ങളും എത്തും. ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ ഒരു പ്രമുഖ താരനിര തന്നെ ഇതില്‍ ഉണ്ട്. സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലന്‍, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാര്‍വ്വതി, ജയറാം, കാര്‍ത്തിക്, മുകേഷ്, പ്രതാപ് പോത്തന്‍, മോഹന്‍, സുരേഷ്, ശങ്കര്‍, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമന്‍, നദിയാ മൊയ്തു, റഹ്മാന്‍, രാജ്കുമാര്‍, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാര്‍, രമ്യ കൃഷ്ണന്‍ എന്നിവരാണ് കൂട്ടായിമയില്‍ ഉള്ളത്.

The picture shared by actress Lizzi