കാര്‍ഷിക നിയമം; മാപ്പു പറഞ്ഞ് പ്രധാനമന്ത്രിയുടെ വിദേശത്തെ പ്രതിച്ഛായ നഷ്ടപ്പെടുത്തേണ്ടെന്ന് രാകേഷ് ടിക്കായത്ത്

The P M should not apologize ;Rakesh Tikkayath

0

ന്യൂഡല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാപ്പ് പറയേണ്ടെന്നും വിദേശത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്.

കാര്‍ഷിക നിയമത്തിനെതിരേ നടത്തിയ സമരം വിജയിച്ച്‌ കര്‍ഷകര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് ടിക്കായത്തിന്റെ പ്രസ്താവന പുറത്തുവരുന്നത്.

‘പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വിദേശത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ വയലില്‍ സത്യസന്ധമായി കൃഷി ചെയ്‌തെങ്കിലും ഡല്‍ഹിയിലുള്ളവര്‍ ഞങ്ങളുടെ ആവശ്യം പരിഗണിച്ചില്ല”- ടിക്കായത്ത് പറഞ്ഞു.

കാര്‍ഷിക നിയമം താമസിയാതെ തിരികെക്കൊണ്ടുവരുമെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തൊമാറിന്റെ പ്രസ്താവന കര്‍ഷകരെ കബളിപ്പിക്കാനും പ്രധാനമന്ത്രിയുടെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

The P M should not apologize ;Rakesh Tikkayath