ജമ്മു കശ്മീരില്‍ നിരപരാധികളും നിരായുധരുമായ അദ്ധ്യാപകരെ വെടിവെച്ച്‌ കൊന്ന ജിഹാദി ഭീകരതയ്ക്കെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് പ്രതിഷേധിച്ചു.

The National Teachers' Council protested against jihadi terrorism.

0

 

ജിഹാദി ഭീകരതയ്ക്കെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് പ്രതിഷേധിച്ചു.ജമ്മു കശ്മീരില്‍ നിരപരാധികളും നിരായുധരുമായ അദ്ധ്യാപകരെ വെടിവെച്ച്‌ കൊന്ന സാഹചര്യത്തിലാണ് പ്രതിഷേധം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സായാഹ്ന സദസ് ജില്ലാ പ്രസിഡന്റ് ജെ.ഹരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ജമ്മുവിലെ വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന അദ്ധ്യാപകരെ നിഷ്‌കരുണം നിറയൊഴിച്ചു കൊന്ന ഭീകരവാദികള്‍ക്കെതിരെ കേരളത്തിലെ അദ്ധ്യാപക സമൂഹത്തിന്റെ പ്രതിഷേധമായി അലയടിക്കുകയാണു ദേശീയ അദ്ധ്യാപക പരിഷത്ത് പ്രതിഷേധ സമരങ്ങള്‍. ജില്ല സെക്രട്ടറി ആര്‍. രാജേഷ്, ജില്ല സമിതി അംഗങ്ങളായ ഗോപകുമാര്‍, പ്രജിത്ത്, കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

The National Teachers’ Council protested against jihadi terrorism.