വഴിയരികില്‍ മാസ്‌ക് ധരിക്കാതെ നിന്നവര്‍ക്ക് മാസ്‌ക് വിതരണം ചെയ്ത് എം കെ സ്റ്റാലിന്‍

The mask was distributed by MK Stalin

0

ചെന്നൈ: വഴിയരികില്‍ മാസ്‌ക് ധരിക്കാതെ നിന്നവര്‍ക്ക് മാസ്‌ക് വിതരണം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

ഔദ്യോഗിക വാഹനത്തില്‍ എത്തിയാണ് സ്റ്റാലിന്‍ ജനങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്തത്.

തന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ക്യാംപ് ഓഫീസിലേക്ക് മടങ്ങുമ്ബോഴാണ് മാസ്‌ക് ധരിക്കാതെ ആളുകള്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി കണ്ടത്. ഉടന്‍ തന്നെ വാഹനം നിര്‍ത്തി അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും മാസ്‌ക് നല്‍കുകയായിരുന്നു അദ്ദേഹം. ഇതിന്റെ വീഡിയോ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

‘എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. മാസ്‌ക് ധരിക്കണം. ഇടവേളകള്‍ പാലിച്ച്‌ എല്ലാവരും കൃത്യമായി വാക്‌സിന്‍ എടുക്കണം’, മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു

The mask was distributed by MK Stalin